ഷാഹി ബാജ

ബുൾബുൾ തരംഗിന്റെ ഒട്ടേറെ കട്ടകൾ കൂട്ടിച്ചേർത്ത് വൈദ്യുതീകരിച്ച രൂപം

ബുൾബുൾ തരംഗിന്റെ ഒട്ടേറെ കട്ടകൾ കൂട്ടിച്ചേർത്ത് വൈദ്യുതീകരിച്ച രൂപമാണ് ഷാഹി ബാജ(രാജകീയ സംഗീത ഉപകരണം). സ്വർമണ്ഡൽ ആയി ഉപയോഗിക്കാവുന്ന 12 തന്ത്രികൾ അധികമായി കൂട്ടിച്ചേർത്തതും ബുൾബുൾ തരംഗുമായുള്ള വ്യത്യാസമാണ്.

ഈ ഉപകരണം സെമിക്ലാസിക്കൽ, ജനപ്രിയ ഇന്ത്യൻ സംഗീതം, ടെക്നോ സംഗീതം, സൈക്കഡലിക് റോക്ക് എന്നിങ്ങനെ ഒട്ടുമിക്ക സംഗീത ശൈലികളോടൊപ്പവും ഉപയോഗിക്കുന്നു.

ഘടന തിരുത്തുക

37ഇഞ്ച്(94സെമീ) നീളവും വോള്യം, ടോൺ നിയന്ത്രണ സൗകര്യം, ഡബിൾ പിക്ക് അപ്പ്, സ്വരം നിയന്ത്രിക്കാൻ സഹായിക്കുന്ന 30 കട്ടകൾ എന്നിവ ഉറപ്പുള്ള മരത്തിന്റെ കഷണത്തിൽ പിടിപ്പിച്ചിരിക്കുന്നു. 8 പ്രധാന തന്ത്രികളും 2 മാറ്റൊലിക്കൊള്ളുന്ന തന്ത്രികളും 12 തന്ത്രികളുള്ള വൈദ്യുത സ്വർമണ്ഡലും ചേർന്നതാണ് ഈ ഉപകരണം.

വായിക്കുന്ന രീതി തിരുത്തുക

ലോഹത്തിന്റെ തന്ത്രികൾ തട്ടുകയോ വലിക്കുകയോ ചെയ്യുന്നതിനോടൊപ്പം കട്ടകൾ അമർത്തി സ്വരം മാറ്റുന്നു.

സമകാലിക ഉപയോഗം തിരുത്തുക

ഇൻഡീ ഫ്യൂഷൻ മ്യൂസിക്കിൽ ട്വിഗ്സ്, ബെക്ക്, റപ്പൂൺ, റോബിൻ സ്റ്റോറി എന്നിവ ഉൾപ്പെടെ 40 പ്രധാന ബാൻഡുകൾ ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ക്രിസ് കോർസാനോയോടൊപ്പം Vibracathedral Orchestra യിലെ മൈക്കിൾ ഫ്ലവർ ഇത് 2006 മുതൽ വായിക്കാറുണ്ട്

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാഹി_ബാജ&oldid=2840903" എന്ന താളിൽനിന്ന് ശേഖരിച്ചത്