ഷാവിറ്റ് (Hebrew: "comet" – שביט) ഒരു ഇസ്രയേലി റോക്കറ്റ് ആകുന്നു. 1982 മുതൽ ഇസ്രായേൽ ഇതുപയോഗിച്ച് താഴ്ന്ന പ്രദക്ഷിണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കുന്നു. 1988 സെപ്റ്റംബർ 19നു ആദ്യമായി ഇതുപയൊഗിച്ചു ഒഫെക്ക് എന്ന ഉപഗ്രഹം വിക്ഷേപിച്ചു. അങ്ങനെ ഇസ്രയേലും യു എസ് എസ് ആർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിങ്‌ഡം, ചൈന, ഇന്ത്യ എന്നിവയ്ക്കു പിന്നിൽ എട്ടാമത്തെ രാഷ്ട്രമായി റോക്കറ്റു വിക്ഷേപിക്കാനുള്ള കഴിവു നേടി. [2]

Shavit
שביט

കൃത്യം Expendable launch vehicle
നിർമ്മാതാവ് Israel Aerospace Industries
രാജ്യം  ഇസ്രയേൽ
Size
ഉയരം 26.4 m (86.6 ft)
വ്യാസം 1.35 m (4.43 ft)
ദ്രവ്യം 30,500–70,000 kg (67,200–154,000 lb)
സ്റ്റേജുകൾ 4
പേലോഡ് വാഹനശേഷി
Payload to
LEO
350–800 kg[1] (770–1760 lb)
വിക്ഷേപണ ചരിത്രം
സ്ഥിതി Active
വിക്ഷേപണത്തറകൾ Palmachim Airbase
മൊത്തം വിക്ഷേപണങ്ങൾ 10
വിജയകരമായ വിക്ഷേപണങ്ങൾ 8
പരാജയകരമായ വിക്ഷേപണങ്ങൾ 2
ആദ്യ വിക്ഷേപണം 19 September 1988
First സ്റ്റേജ് (Shavit LeoLink LK-1) - LK-1
എഞ്ചിനുകൾ LK-1
തള്ളൽ 774.0 kN (174,002 lbf)
Specific impulse 268 s
Burn time 55 s
ഇന്ധനം HTPB
First സ്റ്റേജ് (Shavit LeoLink LK-2) - Castor 120
എഞ്ചിനുകൾ
തള്ളൽ 1650.2 kN (370,990 lbf)
Specific impulse 280 s
Burn time 82 s
ഇന്ധനം HTPB polymer, Class1.3 C
Second സ്റ്റേജ് - LK-1
എഞ്ചിനുകൾ 1 LK-1
തള്ളൽ 774.0 kN
Specific impulse 268 s
Burn time 55 s
ഇന്ധനം HTPB
Third സ്റ്റേജ് - RSA-3-3
എഞ്ചിനുകൾ 1 RSA-3-3
തള്ളൽ 58.8 kN
Specific impulse 298 s
Burn time 94 s
ഇന്ധനം Solid
Fourth സ്റ്റേജ് - LK-4
എഞ്ചിനുകൾ 1 LK-4
തള്ളൽ 0.402 kN
Specific impulse 200 s
Burn time 800 s
ഇന്ധനം N2O4/UDMH

ഷാവിറ്റ് പ്രോജക്റ്റ് ഇസ്രയെലിന്റെ ജെറിക്കോ മിസ്സൈൽ പ്രോഗ്രാമിന്റെ ഭാഗമായാണ് വികസിപ്പിക്കപ്പെട്ടത്. [3][4]

ഷാവിറ്റ് റോക്കറ്റുകൾ ഇസ്രായേൽ സ്പെസ് ഏജൻസി പാൽമാഷിം എയർ ബേസിൽ നിന്നുമാണ് വിക്ഷേപിക്കുന്നത്. മെഡിറ്ററേനിയൻ കടലിന്റെ തീരത്തുനിന്നുമാണ് ഇവ വിക്ഷേപിക്കുന്നത്. ഭൂഭ്രമണത്തിനെതിരായാണ് ഈ റോക്കറ്റുകൾ വിക്ഷേപിക്കുന്നത് എന്നതിനാൽ ഇവയ്ക്ക് വലിയ പേലോഡ് കൊണ്ടുപോകാനുള്ള ശേഷി കുറവാണ്. [2][5]

മൂന്നു ഘട്ടമുള്ള റോക്കറ്റാണിത്. ഖര ഇന്ധനവും ദ്രാവക ഇന്ധനവും ഉപയോഗിക്കുന്ന ഘട്ടമുണ്ട്. ഇസ്രായേൽ എയർക്രാഫ്റ്റ് ഇന്റസ്ട്രീസ് ആണ് ഇത് നിർമ്മിക്കുന്നത്.

സൗത് ആഫ്രിക്ക ഇസ്രായെലുമായിച്ചേർന്ന് റോക്കറ്റ് വിക്ഷേപണ പരിപാടിയും മിസ്സൈൽ നിർമ്മാണപരിപാടിയും RSA-3 എന്ന പേരിൽ തുടങ്ങിയെങ്കിലും പരാജയമായതിനാൽ ദക്ഷിണാഫ്രിക്ക ആ പരിപാടി 1994ൽ നിർത്തിവച്ചു. [6]

1961 ജൂലൈ 5നു ഷാവിറ്റ് 2 എന്ന കാലാവസ്ഥാപഠനത്തിനായുള്ള ഇസ്രായേലിന്റെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് പരിപാടി തുടങ്ങി.[7] Shavit Three, with an altitude reported as 100 miles, was launched on 11 August 1961.[8]

ഷാവിറ്റ് 1982ൽ വികസിപ്പിക്കാൻ ആരംഭിച്ചു.[9] ഷാവിറ്റ് മൂന്നു ഘട്ടമുള്ള ഖര ഇന്ധന റോക്കറ്റ് ആണ്. ഇതിനു 250 kg വരെ ഉയർത്തി താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാനാകും. ജെറിക്കോ 2 മിസ്സൈലിന്റെ രണ്ടു ഘട്ടങ്ങളാണ് ഈ റോക്കറ്റിൽ ഉപയൊഗിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. [10]

ഷാവിറ്റ് ആദ്യമായി 1988ൽ ഇസ്രായേലിനു തങ്ങളുടെ പറ്റിഞ്ഞാറു ഭാഗത്തേയ്ക്കു വിക്ഷെപിക്കേണ്ടിവന്നു. കാരണം ആ രാജ്യത്തിന്റെ സ്ഥാനവും അതിന്റെ ശത്രുരാജ്യങ്ങലുടെ കിഴക്കുഭാഗത്തുള്ള കിടപ്പും കാരണമാണ്. ആയതിനാൽ, മെഡിറ്റേറിയൻ കടലിനഭിമുഖമായി പടിഞ്ഞാറോട്ടു മാത്രമേ വിക്ഷേപിക്കാനാവുകയുള്ളൂ. അതിനാൽ ഭൂമിയുടെ ഭ്രമണത്തിനെതിരായാണ് ഇസ്രായേൽ റോക്കറ്റുകൾ അയയ്ക്കുന്നത്. അതുകൊണ്ട് വലിയ റോക്കറ്റുകൾ ഭാവിയിലും ഇപ്പോഴത്തെ ഉപഗ്രഹവിക്ഷേപണതറയിൽനിന്നും വിക്ഷേപിക്കാൻ കഴിയില്ല. ഇത് ഇസ്രായെലിന്റെ റോകറ്റ് വിക്ഷേപണപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. [11]

വിക്ഷേപണവാഹനങ്ങളുടെ വിവരം

തിരുത്തുക

വിക്ഷേപണ ചരിത്രം

തിരുത്തുക

ദക്ഷിണാഫ്രിക്കയുടെ ആർ എസ് എ റോക്കറ്റുകൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  1. "Shavit", Space launch systems, Deagel.
  2. 2.0 2.1 "Shavit". Space Launch Report. 20 April 2014. Archived from the original on 2016-11-04. Retrieved 7 July 2015.
  3. "Delivery systems", Israel (country profile), NTI.
  4. https://unoda-web.s3-accelerate.amazonaws.com/wp-content/uploads/assets/HomePage/ODAPublications/DisarmamentStudySeries/PDF/SS-23.pdf
  5. Stephen Clark (22 June 2010). "New Israeli spy satellite blasts off into the night". Spaceflight Now. Retrieved 7 July 2015.
  6. "RSA". Retrieved 6 February 2015.
  7. Google Books [1] [2]
  8. Chicago Tribune. August 12, 1961. p. 4. {{cite news}}: |access-date= requires |url= (help); Missing or empty |title= (help)
  9. Zorn, EL (Winter–Spring 2001). "Israel's Quest for Satellite Intelligence" (PDF). Studies in Intelligence (10). CIA: 33–38. Archived from the original (PDF) on 2009-05-06. Retrieved 2009-09-11.
  10. "Missile", Israel (profile), NTI.
  11. "Shavit", Britannica.
"https://ml.wikipedia.org/w/index.php?title=ഷാവിറ്റ്&oldid=3792177" എന്ന താളിൽനിന്ന് ശേഖരിച്ചത്