ഷാലോമി മുലുഗെത
എത്യോപ്യൻ ചലച്ചിത്ര നിർമ്മാതാവും നടിയും, പത്രപ്രവർത്തകയുമാണ് ഷാലോമി മുലുഗെത. 2019 ലെ അംബാസഡർ അവാർഡും, മേയർ മുറിയൽ ബൗസർ പ്രൊക്ലമേഷൻ ഓണററി അവാർഡും അവർക്ക് ലഭിച്ചിരുന്നു. വൂവൺ എന്ന ആദ്യ ചലച്ചിത്രത്തിലൂടെയാണ് ഷാലോമി അറിയപ്പെടുന്നത്. മുലുഗെതയും നാഗ്വ ഇബ്രാഹിമും ചേർന്ന് സംവിധാനം ചെയ്ത വൂവൺ ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.[1]
പശ്ചാത്തലം
തിരുത്തുകഎത്യോപ്യയിലെ അഡിസ് അബാബയിലാണ് ഷാലോമി മുലുഗെത ജനിച്ചത്. കൻസാസിലെ ഒലത്തെ സ്വകാര്യ ക്രിസ്ത്യൻ സർവ്വകലാശാലയായ മിഡ്അമേരിക്ക നസറീൻ യൂണിവേഴ്സിറ്റിയിൽ പ്രക്ഷേപണവും പത്രപ്രവർത്തനവും പഠിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിലെ ഓൾ ഗേൾസ് ബോർഡിംഗ് സ്കൂളിൽ നിന്ന് പ്രാഥമികവിദ്യഭ്യാസം നേടിയിരുന്നു.[2]ലോസ് ഏഞ്ചൽസിലേക്ക് പോകുന്നതിനുമുമ്പ് ഷാലോമി കൻസാസിലെ ഒരു പ്രാദേശിക ടിവി സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. അവിടെ നടൻ റയാൻ സ്പാനുമായി വൂവണിന്റെ തിരക്കഥയെഴുതി. നാഗ്വ ഇബ്രാഹിമിനെ കണ്ടതിനുശേഷം ഈ ജോഡി ഒന്നിച്ച് വൂവൺ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.[1]മുലുഗെത അഭിനയിച്ച ഈ ചിത്രം[3] ന്യൂയോർക്കിൽ നടന്ന 2017-ലെ ആഫ്രിക്കൻ ഡയസ്പോറ ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറി. [4] 2016-ലെ ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. [3]
ഫിലിമോഗ്രാഫി
തിരുത്തുക- വൂവൺ (2018)
- അബേക(In Development)
- എ ലിറ്റ് ലൈറ്റ് ബൾബ് (2018)
- മാർസ്(2016)
- ഹി'സ് വേ മോർ ഫേമൗസ് ദാൻ യു (2013)
- ബേബി ഓഫ് ദി ഫാമിലി (2002)
അവലംബം
തിരുത്തുക- ↑ 1.0 1.1 Essraa Nawar, Why I Fell In Love With Woven?, Huffington Post, 1 January 2016.
- ↑ Art Shrian Tiwari, Artist of the Month: Salome Mulugeta, myNewYorkeye, September 4, 2016.
- ↑ 3.0 3.1 Lapacazo Sandoval, A year after the Los Angeles Film Festival, An Ethiopian filmmaker’s career soars: A Year with Salome Mulugeta, Los Angeles Sentinel, June 1, 2017.
- ↑ Woven: Film by Salome Mulugeta Makes NY Premiere at ADIFF 2017, Tadias Magazine, November 17, 2017.