ഡൽഹിയ്ക്കും ജമ്മു താവിക്കും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ്സ്‌ ട്രെയിനാണ് ഷാലിമാർ എക്സ്പ്രസ്സ്‌. ട്രെയിൻ നമ്പർ 14645 ഷാലിമാർ എക്സ്പ്രസ്സ്‌ ഡൽഹി മുതൽ ജമ്മു താവി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 14646 ഷാലിമാർ എക്സ്പ്രസ്സ്‌ ജമ്മു താവി മുതൽ ഡൽഹി വരെ സർവീസ് നടത്തുന്നു.

ചരിത്രം തിരുത്തുക

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ് [1]

1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ.

സമയക്രമപട്ടിക തിരുത്തുക

ട്രെയിൻ നമ്പർ 14645 ഷാലിമാർ എക്സ്പ്രസ്സ്‌ ദിവസേന ഇന്ത്യൻ സമയം 15:50-നു ഡൽഹിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 05:25-നു ജമ്മു താവിയിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 14645 ഷാലിമാർ എക്സ്പ്രസ്സിനു ഡൽഹി കഴിഞ്ഞാൽ ഗാസിയാബാദ് (2 മിനിറ്റ്), എൻ ഗാസിയാബാദ് (2 മിനിറ്റ്), മുറാദ്നഗർ (2 മിനിറ്റ്), മോഡിനഗർ (2 മിനിറ്റ്), മീററ്റ് സിറ്റി (2 മിനിറ്റ്), മീററ്റ് കാന്റ്റ് (2 മിനിറ്റ്), ഖട്ടൌലി (2 മിനിറ്റ്), മുസാഫർനഗർ (2 മിനിറ്റ്), ദിയോബാദ് (2 മിനിറ്റ്), സഹാരൻപൂർ (10 മിനിറ്റ്), യമുനാനഗർ ജഡ് (2 മിനിറ്റ്), ജഗദ്രി ഡബ്യൂഷോപ്പ് (2 മിനിറ്റ്), അംബാല കാന്റ്റ് ജങ്ഷൻ (10 മിനിറ്റ്), അംബാല സിറ്റി (2 മിനിറ്റ്), രാജ്പുര ജങ്ഷൻ (2 മിനിറ്റ്), സർഹിന്ദ്‌ ജങ്ഷൻ (2 മിനിറ്റ്), ഖന്ന (2 മിനിറ്റ്), ധണ്ടരി കലൻ (2 മിനിറ്റ്), ലുധിയാന ജങ്ഷൻ (8 മിനിറ്റ്), ഫഗ്വാര ജങ്ഷൻ (2 മിനിറ്റ്), ജലന്ദർ കാന്റ്റ് (5 മിനിറ്റ്), ദാസുയ (2 മിനിറ്റ്), മുകേരിയൻ (2 മിനിറ്റ്), പത്താൻകോട്ട് കാന്റ്റ് (5 മിനിറ്റ്), കതുയ (2 മിനിറ്റ്), ഘഗ്വാൽ (2 മിനിറ്റ്), സംബ (2 മിനിറ്റ്), ജമ്മു താവി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 14646 ഷാലിമാർ എക്സ്പ്രസ്സ്‌ ദിവസേന ഇന്ത്യൻ സമയം 20:40-നു ജമ്മു താവിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 10:55-നു ഡൽഹിയിൽ എത്തിച്ചേരുന്നു. [2] [3]

ട്രെയിൻ നമ്പർ 14646 ഷാലിമാർ എക്സ്പ്രസ്സിനു ജമ്മു താവി കഴിഞ്ഞാൽ സംബ (2 മിനിറ്റ്), ഘഗ്വാൽ (2 മിനിറ്റ്), കതുയ (2 മിനിറ്റ്), പത്താൻകോട്ട് കാന്റ്റ് (5 മിനിറ്റ്), മുകേരിയൻ (2 മിനിറ്റ്), ദാസുയ (2 മിനിറ്റ്), ജലന്ദർ കാന്റ്റ് (10 മിനിറ്റ്), ഫഗ്വാര ജങ്ഷൻ (5 മിനിറ്റ്), ലുധിയാന ജങ്ഷൻ (10 മിനിറ്റ്), ഖന്ന (2 മിനിറ്റ്), സർഹിന്ദ്‌ ജങ്ഷൻ (2 മിനിറ്റ്), രാജ്പുര ജങ്ഷൻ (2 മിനിറ്റ്), അംബാല സിറ്റി (2 മിനിറ്റ്), അംബാല കാന്റ്റ് ജങ്ഷൻ (10 മിനിറ്റ്), ജഗദ്രി ഡബ്യൂഷോപ്പ് (2 മിനിറ്റ്), യമുനാനഗർ ജഡ് (2 മിനിറ്റ്), സഹാരൻപൂർ (10 മിനിറ്റ്), ദിയോബാദ് (2 മിനിറ്റ്), മുസാഫർനഗർ (2 മിനിറ്റ്), ഖട്ടൌലി (2 മിനിറ്റ്), മീററ്റ് കാന്റ്റ് (2 മിനിറ്റ്), മീററ്റ് സിറ്റി (5 മിനിറ്റ്), മോഡിനഗർ (2 മിനിറ്റ്), മുറാദ്നഗർ (2 മിനിറ്റ്), എൻ ഗാസിയാബാദ് (2 മിനിറ്റ്), ഗാസിയാബാദ് (2 മിനിറ്റ്), ഡൽഹി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം തിരുത്തുക

  1. "PLATINUM JUBILEE OF RAILWAY ELECTRIFICATION IN INDIA". irctc.co.in. Retrieved 13 April 2017.
  2. "Shalimar Express Train Time Table". cleartrip.com. Retrieved 13 April 2017.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Alerts & Updates". irctc.co.in. Retrieved 13 April 2017.
"https://ml.wikipedia.org/w/index.php?title=ഷാലിമാർ_എക്സ്പ്രസ്സ്‌&oldid=3792175" എന്ന താളിൽനിന്ന് ശേഖരിച്ചത്