പിഷാരടി

(ഷാരോടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ അമ്പലവാസി സമുദായങ്ങളിൽപെടുന്ന ഒരു വിഭാഗമാണ് പിഷാരടി.[1] ഷാരടി എന്നും വാമൊഴിയായി പറഞ്ഞുവരാറുണ്ട്.

ക്ഷേത്രങ്ങളിലെ കഴകം (മാലകെട്ട്, വിളക്കുപിടി മുതലായവ) ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ഇവർ. കുലത്തൊഴിലായ കഴകപ്രവൃത്തിയ്ക്കു പുറമെ സംസ്കൃതാധ്യയനം ഒരുപ്രധാന കർമ്മമായി സ്വീകരിച്ചുപോന്നിരുന്നു. അതിനാൽ കേരള ചരിത്രത്തിൽ പല പ്രഗൽഭ വ്യക്തികളുടെയും ഗുരുസ്ഥാനീയരായി പിഷാരടിമാരുള്ളതായിക്കാണാം[അവലംബം ആവശ്യമാണ്].

നാരായണീയ കർത്താവായ മേല്പ്പത്തുർ നാരായണ ഭട്ടതിരിയുടെ ഗുരു തൃക്കണ്ടിയൂർ അച്ചുത പിഷാരടിയും കൃഷ്ണഗീതി കർത്താവും സാമൂതിരി രാജാവുമായിരുന്ന മാനവേദൻ രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരടിയുമായിരുന്നു. ശ്രീ മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരതചമ്പുവിൽ തന്റെ ഗുരുവിനെ സ്തുതിയ്ക്കുന്നുണ്ട്. കൂടാതെ മഹാകവി ഉള്ളൂർ, കേരള സാഹിത്യ ചരിത്രത്തിലും(അദ്ധ്യായം 33) ഇക്കാര്യം പരാമർശിയ്ക്കുന്നുണ്ട്.

അവലംബംതിരുത്തുക

  1. സി.ആർ. കൃഷ്ണപിള്ള (1936). "അദ്ധ്യായം ൧൨ - ജനങ്ങൾ". തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, നാലാം ക്ലാസിലേയ്ക്ക്) (ദേജാവ്യൂ, എച്ച്.ടി.എം.എൽ.). എസ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം. പുറം. ൫൮. ശേഖരിച്ചത് 2011 നവംബർ 2. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പിഷാരടി&oldid=2920174" എന്ന താളിൽനിന്ന് ശേഖരിച്ചത്