ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണകാലത്തെ ഒരു ഔദ്യോഗിക പദവിയായിരുന്നു ഷാബന്തർ കോജ. പിന്നീട് കാലാന്തരത്തിൽ ഷാബന്തർ കോയ എന്നായി.[1] പേർഷ്യൻ ഭാഷയിൽ ഷാ = രാജാവ്/അധികാരി, ബന്തർ = തുറമുഖം, ഷാ ബന്തർ = തുറമുഖത്തിന്റെ അധിപൻ. കോഴിക്കോട് തുറമുഖത്തെ കയറ്റിറക്കുമതികളുടെ മേൽനോട്ടം വഹിച്ചിരുന്ന മുസ്ലിം ഉദ്യോഗസ്ഥനാണ് ഷാ ബന്തർ കോയ അഥവാ കോഴിക്കോട് കോയ എന്ന ഔദ്യോഗിക പദവി നൽകിയിരുന്നത്. തുറമുഖമേധാവികൾ[2] എന്നതിലുപരി വിദേശ വ്യാപാരികളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നതും അവരുടെ ചരക്കുകൾക്കും അങ്ങാടിക്കും[3] സംരക്ഷണം നല്‌കുന്നതും കോയമാരുടെ ചുമതല ആയിരുവെത്രേ.[1]

  1. 1.0 1.1 "സംഭാഷണം: പരപ്പിൽ മമ്മത്‌ കോയ /സുഫ്‌യാൻ".
  2. "മുസ്ലിം ഭിന്നതക്ക് ചില കോഴിക്കോടൻ ചരിത്ര രേഖകൾ". Archived from the original on 2012-04-04.
  3. "വെറുതെ, ഓരോന്നോർത്ത്".
"https://ml.wikipedia.org/w/index.php?title=ഷാബന്തർ_കോയ&oldid=3646301" എന്ന താളിൽനിന്ന് ശേഖരിച്ചത്