ഷാത്തൂസ്
1737 മുതൽ കാർത്തൂസിയൻ സന്യാസിമാർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രെഞ്ച് മധുരമദ്യമാണ് ഷാത്തൂസ് (Chartheuse). ഫ്രാൻസ്വാ ഹാനിബാൾ ദ് എസ്ട്രീസ് (Francois Hannibal d’Estrees) എന്ന പടത്തലവന്റേതായി പറയപ്പെടുന്ന 1605-ലെ ഒരു കുറിപ്പിലേതാണ് ഇതിന്റെ ചേരുവ. കുറിപ്പിൽ നിഷ്കർഷിച്ചിരുന്ന നിർമ്മാണവിധിയുടെ സങ്കീർണ്ണതകൾ ഗ്രഹിച്ച് അത് പ്രയോഗത്തിലാക്കാൻ സന്യാസികൾക്ക് ഒരു നൂറ്റാണ്ടിലധികം കാലം വേണ്ടിവന്നു.[1] വാറ്റുചാരായത്തെ 130 ഇനം ഔഷധപ്പുല്ലുകളും ചെടികളും പൂക്കളും ചേർത്തു മൂപ്പിച്ചാണ് ഇതു നിർമ്മിക്കുന്നത്.[2]
Type | മദ്യം |
---|---|
Manufacturer | കാർത്തൂസിയൻ സന്യാസിമാർ |
Country of origin | വൊയിറോൺ, ഫ്രാൻസ് |
Introduced | 1764 |
Alcohol by volume | 40–55% |
Proof (US) | 80–110 |
Colour | പച്ചയും മഞ്ഞയും |
Flavour | herbal |
ഫ്രാൻസിൽ ഗ്രെനോബിൾ പ്രദേശത്തെ ഷാത്തൂസ് മലനിരകളിലുള്ള ഗ്രാൻഡ് കാർത്തൂസ് സന്യാസാശ്രമവുമായി ബന്ധപ്പെട്ടാണ് 'ഷാത്തൂസ്' എന്ന പേരുണ്ടായത്. അടുത്തുള്ള 'വോയ്റോൺ' പട്ടണത്തിലുള്ള അവരുടെ വാറ്റുശാലയിലാണ് ഇതുണ്ടാക്കുന്നത്. 1980-കൾ വരെ, സ്പെയിനിലെ ടറാഗോണായിലും, ഇതിന്റെ ഒരു ഒരു വാറ്റുശാല ഉണ്ടായിരുന്നു.[3]
ഈ മദ്യവുമായി ബന്ധപ്പെട്ട് 'ഷാത്തൂസ്' എന്ന പേരിൽ തന്നെ ഒരു നിറവുമുണ്ട്.[4] കുപ്പികൾക്കുള്ളിലും മൂത്ത് മെച്ചപ്പെടുന്ന അപൂർവം മദ്യങ്ങളിലൊന്നാണിത്.
അവലംബം
തിരുത്തുക- ↑ http://cartusian.tripod.com/id152.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2001-12-23. Retrieved 2001-12-23.
- ↑ https://www.chartreuse.fr/en/histoire/the-chartreuse-distilleries/
- ↑ http://warontherocks.com/2014/10/chartreuse-the-only-liqueur-so-good-they-named-a-color-after-it/