ഷാജുമോൻ എസ്.ജെ.

മലയാളം സിനിമാ/ടെലിവിഷൻ അഭിനേതാവ്
(ഷാജുമോൻ എസ്.ജെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം സിനിമാ, ടെലിവിഷൻ രംഗത്തെ അഭിനേതാവും പരമ്പര നിർമ്മാതാവുമാണ് ഷാജുമോൻ എസ്.ജെ. അഥവാ ഡോ.ഷാജു. മമ്മുട്ടി നിർമ്മിച്ച്, വയലാർ മാധവൻ കുട്ടി സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ജ്വാലയായി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ജനശ്രദ്ധപിടിച്ചു പറ്റുന്നത്. മിന്നുകെട്ട് എന്ന മറ്റൊരു പരമ്പരയിൽ മികച്ച വേഷം ചെയ്ത ഷാജു, നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

ഡോ. ഷാജുഷാം
ഡോ. ഷാജു
ജനനം
ഷാജുമോൻ

1972 മേയ് 31
ദേശീയതഇന്ത്യൻ
കലാലയംവിനായക മിഷൻ ശങ്കരാചാര്യർ ഡെന്റൽ കോളേജ്
തൊഴിൽടി.വി. നടൻ ചലച്ചിത്ര നടൻ
ജീവിതപങ്കാളി(കൾ)ഡോ. ആഷ.
കുട്ടികൾഇവാന

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരത്തെ ഒരു ഉയർന്ന നെടുമങ്ങാട്ടുള്ള 'കാസ സയാൻ' എന്ന വീട്ടുപേരുള്ള മുസ്ലീം കുടുംബത്തിലാണ് ഷാജു ജനിച്ചത്. 1972 മേയ് 31 നായിരുന്നു ജനനം പിതാവ് ഷംസുദ്ദീനും മാതാവ് ജമീലയും. ഒരു സഹോദരൻ ഷാനി മോൻ. പ്രാഥമിക വിദ്യാഭ്യാസം അഴീക്കൊട് സർക്കാർ യു.പി. സ്കൂളിലും ഹൈസ്കൂൾ ചെയ്തത് അരുവിക്കര സർക്കാർ ഹൈസ്കൂളിലായിരുന്നു. തിരിവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടീ പിന്നീട് സേലത്ത് 1992 -ൽ ദന്തവൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് നാടകാഭിനയത്തിന് തുടർച്ചയായി മികച്ച നടനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സേലം വിനായക മിഷൻ കോളേജിൽ ദന്തവൈദ്യശാസ്ത്രം പഠിക്കുന്നതിനിടയിൽ ജീവിത പങ്കാളി ഡോ. ആഷയെ കണ്ടുമുട്ടി. 1998 ൽ അക്യൂപഞ്ചർ ഡിപ്ലോമ കരസ്ഥമാക്കി, 2014 ൽ കേരള സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമ, അതിനു ശേഷം ഇപ്പോൾ ആശുപത്രി ഭരണത്തിൽ ബിരുദാനന്തര ബിരുദം പഠിച്ചു വരുന്നു. ഷാജു ആഷ്‌ലി ദമ്പതിമാർക്ക് ഇവാന (7 വയസ്സ്) എന്നൊരു പെൺകുട്ടിയുണ്ട്. ഡോ. ആഷ്‌ലി ദോഹയിലാണ് ജോലി ചെയ്യുന്നത്.

അഭിനയജീവിതം തിരുത്തുക

കലാലയ ജീവിതത്തിനിടയിലേ അഭിനയ അരങ്ങേറ്റം നടന്നിരുന്നു. പഠനത്തിനിടക്ക് നാടക നടനത്തിലൂടെ മിക്ക വർഷവും മികച്ച നടനുള്ള പുരസ്കാരം നേടാനായി. ടി.വി. പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് കുറച്ചു കാലം പ്രാക്റ്റീസ് ചെയ്തതിനു ശേഷമാണ്. ആദ്യമായി അഭിനയിച്ചത് കെ. സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ്. പിന്നീട് ബഷീർ സംവിധാനം ചെയ്ത മോഹനം എന്ന പരമ്പരയിൽ അഭിനയിച്ചു. സ്ത്രീജന്മം, അങ്ങാടിപ്പാട്ട്, ദേവരാഗം മിന്നാരം, മിന്നുകെട്ട്, പാദസരം എന്നീ പരമ്പരകളിൽ അഭിനയിച്ചു. മൈ മരുമകൻ എന്ന പരമ്പരയാണ് ഏറ്റവും അവസാനമായി പ്രദർശിപ്പിച്ചു വരുന്നത്.

ടെലിവിഷൻ പരമ്പരകൾ തിരുത്തുക

വർഷം പരമ്പര സംവിധായകൻ ചാനൽ
ഇണക്കം പിണക്കം
ജ്വാലയായ്
അങ്ങാടിപ്പാാട്ട്
സ്ത്രീ ജന്മം
അലകൾ
സ്പർശം
പ്രിയമാനസം
ഗാന്ധർവയാമം
മോഹനം
അമാവാസി
സീതാലക്ഷ്മി
മിന്നുകെട്ട്
മായാമാധവം
പകൽവീട്
എങ്കിലും എന്റെ ഗോപാലകൃഷ്ണാ
ദമ്പത്യഗീതങ്ങൾ
അമ്മത്തമ്പുരാട്ടി
നന്ദനം
ഇവിടെ എല്ലാവർക്കും സുഖം
സൂര്യപുത്രി
ഭാമിനി തോൽകാറില്ല
കളിപ്പാട്ടങ്ങൾ
മിന്നാരം
മന്ത്രകോടി
അമ്മക്കിളി
പാദസരം
മൈ മരുമകൻ
മുത്താരം
മേഖല
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ചലച്ചിത്രരേഖ തിരുത്തുക

കിച്ചു ജോസ് സംവിധാനം ചെയ്ത ലസാഗു ഉസാഗയിലാണ് ആദ്യമായി സിനിമയിൽ മാറ്റുരച്ചത്.

വർഷം ചലച്ചിത്രം കഥാപാത്രം സവിധായകൻ
ലസാഗു ഉസാഗ
ഭാസ്കർ ദ റാസ്കൽ
ഒരു സെക്കന്റ് ക്ലാസ് യാത്ര എഴുത്ത്
അടൂരും തോപ്പിലും അല്ലത്ത ഒരു ഭാസി

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ടി.വി അവാർഡ് (2012)


റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷാജുമോൻ_എസ്.ജെ.&oldid=3612670" എന്ന താളിൽനിന്ന് ശേഖരിച്ചത്