ഷാംകിർ റിസർവോയർ
ഷാംകിർ റിസർവോയർ വടക്കുപടിഞ്ഞാറൻ അസർബൈജാനിലെ ഷാംകിർ റയോണിലെ ഒരു വലിയ ജലസംഭരണിയാണ്. മിങ്ചെവിർ റിസർവോയറിന് ശേഷം കോക്കസസ് മേഖലയിലെ രണ്ടാമത്തെ വലിയ റിസർവോയറാണിത്.[1]
ഷാംകിർ റിസർവോയർ | |
---|---|
സ്ഥാനം | ഷാംകിർ റയോൺ, അസർബൈജാൻ |
നിർദ്ദേശാങ്കങ്ങൾ | 40°59′24″N 45°59′26″E / 40.99000°N 45.99056°E |
Type | റിസർവോയർ |
പ്രാഥമിക അന്തർപ്രവാഹം | Kura River |
Primary outflows | Kura River |
Basin countries | Azerbaijan |
പരമാവധി നീളം | 4.5 കി.മീ (15,000 അടി) |
ഉപരിതല വിസ്തീർണ്ണം | 116 കി.m2 (1.25×109 sq ft) |
ശരാശരി ആഴം | 18.2 മീ (60 അടി) |
Water volume | 2,677 million ഘന മീറ്റർ (2.170×10 6 acre⋅ft) |
അവലോകനം
തിരുത്തുക1982-ൽ കുറാ നദിയുടെ ഷാംകിർ ഭാഗത്താണ് ഷാംകിർ റിസർവോയർ നിർമ്മിച്ചത്. 116 ചതുരശ്ര കിലോമീറ്റർ (45 ചതുരശ്ര മൈൽ) ആണ് ഷാംകിർ റിസർവോയറിന്റെ ആകെ വിസ്തീർണ്ണം.[2][3] റിസർവോയറിൽ ഉൾക്കൊണ്ടിരിക്കുന്ന ജലത്തിൻറെ 2,677 ദശലക്ഷം ക്യുബിക് മീറ്ററും ഇവിടെനിന്നുള്ള ജലത്തിന്റെ ഉപഭോഗം 1,425 ദശലക്ഷംക്യുബിക്ക് മീറ്ററും ആണ്. റിസർവോയറിന്റെ സാധാരണ ജലനിരപ്പ് 158 മീറ്ററും (518 അടി) ഉപരിതല വിസ്തീർണ്ണം 115 ചതുരശ്ര കിലോമീറ്ററും (44 ചതുരശ്ര മൈൽ) ആണ്. അണക്കെട്ടിന്റെ മുകൾഭാഗത്തെ നീളം 4,500 മീറ്ററും (14,800 അടി), ഉയരം 70 മീറ്ററും (230 അടി) ആണ്. ഷാംകിർ, സമുഖ്, ഗോയ്ഗോൾ, ഗോറൻബോയ് റയോണുകളിലെ ഏകദേശം 46,000 ഹെക്ടർ (110,000 ഏക്കർ) ഭൂമിക്ക് ഈ റിസർവോയറിലൂടെ ജലസേചന നൽകുന്നു. 2 ടർബൈനുകളുള്ള 380 മെഗാവാട്ട് ജലവൈദ്യുത നിലയം ഈ റിസർവോയർ സമുച്ചയത്തിന്റെ ഭാഗമാണ്.[4][5]
അവലംബം
തിരുത്തുക- ↑ The Caucasus: an introduction Frederik Coene, p. 14, ISBN 0-415-48660-2
- ↑ Ministry of Ecology of Azerbaijan: Azərbaycanın çayları, gölləri və su anbarları Archived 2014-10-17 at the Wayback Machine. Retrieved on 14 October 2010
- ↑ Water resources of Azerbaijan database Archived 2011-07-10 at the Wayback Machine. Retrieved on 14 October
- ↑ AZƏRBAYCAN RESPUBLİKASI MELİORASİYA VƏ SU TƏSƏRRÜFATI AÇIQ SƏHMDAR CƏMİYYƏTİ: SU ANBARLARI Archived 2011-01-19 at the Wayback Machine. Retrieved on 14 October
- ↑ Shamkir Hydro Power Plant