യെമനിലെ അംറാൻ ഗവർണറേറ്റിലെ ഒരു വലിയ മലയോരഗ്രാമവും ഷഹാറ ജില്ലയുടെ ആസ്ഥാനവുമാണ് ഷഹാറ (അറബിക്: شهارة Shahārah) . "2600 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തെക്ക് ഉന്തിനിൽക്കുന്ന പർവതനിരകൾ നിറഞ്ഞ ഭാഗം വടക്ക് തിളങ്ങുന്ന ചൂടുള്ള സമതലങ്ങളെ മറയ്ക്കുന്നു"[1] ജബൽ ഷഹാറ എന്ന അതേ പേരിലുള്ള കൂർത്തപർവതത്തിന് മുകളിലാണ്[2] ഇത് സ്ഥിതിചെയ്യുന്നത്. അതിന്റെ വശങ്ങളും മുകൾഭാഗവും കുതിമുള്ള് വിപുലമായി കൃഷിചെയ്യുന്നു.[3]നിരവധി പഴയ കല്ല് കൊണ്ട് നിർമ്മിച്ച വീടുകളും ഒരു ജലാശയവും ഉൾക്കൊള്ളുന്നതാണ് ഈ ഗ്രാമം. ഈ പ്രദേശം 17-ാം നൂറ്റാണ്ടിൽ ഒരു പ്രാദേശിക പ്രഭു, രണ്ട് ഗ്രാമങ്ങളെ ആഴത്തിലുള്ള ഒരു തോട്ടിന് കുറുകെ ബന്ധിപ്പിക്കുന്നതിന് ചുണ്ണാമ്പുകല്ല് കൊണ്ട് നിർമ്മിച്ച കാൽനടപ്പാലത്തിന്റെപേരിൽ ഇവിടം പേരുകേട്ടതാണ്. [4][1]

Shaharah

شهارة
Village
Shaharah
Shaharah
Shaharah is located in Yemen
Shaharah
Shaharah
Coordinates: 16°11′1″N 43°42′12″E / 16.18361°N 43.70333°E / 16.18361; 43.70333
Country Yemen
Governorate'Amran
DistrictShaharah
ഉയരം
2,600 മീ(8,500 അടി)
സമയമേഖലUTC+3 (Yemen Standard Time)

ചരിത്രപരമായി ഹാഷിദ് ഭൂപ്രദേശമാണെങ്കിലും, ഷഹാറയും അൽ-അഹ്‌നും ഇന്ന് ബാക്കിൽ പ്രദേശമാണ്.[5] ഷഹാറയ്ക്ക് ബാബ് അൽ-നഹ്ർ, ബാബ് അൽ-നസ്ർ, ബാബ് അൽ-സരവ് എന്നീ മൂന്ന് കവാടങ്ങളുണ്ട്.[5] കിഴക്ക് ഭാഗത്ത് ചരിത്രപരമായ കോട്ട ഷഹറത്ത് അൽ-ഫിഷ് സ്ഥിതി ചെയ്യുന്നു.[5] ഇത് പർവതത്തിന്റെ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ നഗരത്തെ ഷഹരത്ത് അൽ-റാസ് എന്നും വിളിക്കുന്നു.[5]

ചരിത്രം

തിരുത്തുക

ഈ പട്ടണം ഇസ്ലാമിന് മുമ്പുള്ള രാജാവായ അസദ് അൽ-കാമിലുമായി ബന്ധപ്പെട്ടിരിക്കുന്നു.[5] ഇമാം അൽ-ഖാസിം ഇബ്ൻ അലി അൽ-അയ്യാനിയുടെ (1085-ൽ അന്തരിച്ച) മകൻ അമീർ ദുൽ-ഷറഫൈൻ മുഹമ്മദ് ഇബ്ൻ ജാഫർ, ഷഹാറയെ തലസ്ഥാനമാക്കി. പിന്നീട് അദ്ദേഹത്തെ ഇവിടെ അടക്കം ചെയ്തു. ചരിത്രപരമായി അദ്ദേഹത്തിന്റെ പേരിൽ ഈ നഗരം ഷഹറത്ത് അൽ-അമീർ എന്നും അറിയപ്പെട്ടിരുന്നു.[5]പട്ടണത്തിന്റെ മറ്റൊരു പഴയ പേര് മിഅത്തിഖ് എന്നായിരുന്നു.[5]

പത്താം നൂറ്റാണ്ടിലെ എഴുത്തുകാരനായ അൽ-ഹംദാനി ഷഹാറയെ ഒരു പർവതവും കോട്ടയുമാണെന്ന് പരാമർശിക്കുന്നു. ഇത് മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലും ചരിത്ര സ്രോതസ്സുകളിൽ കാണപ്പെടുന്നു.[3] ചരിത്രപരമായി ഇത് ഒരു പഠന കേന്ദ്രമായിരുന്നു. കൂടാതെ ഇവിടം നിരവധി പ്രമുഖ നിയമജ്ഞർ, പണ്ഡിതന്മാർ, കവികൾ എന്നിവരുടെ ആസ്ഥാനമായിരുന്നു.[5]16-ഉം 17-ഉം നൂറ്റാണ്ടുകളിലെ യെമൻ-ഓട്ടോമൻ സംഘട്ടനങ്ങളിൽ, യെമന്റെ പടിഞ്ഞാറൻ പർവതനിരകളിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നായി ഇത് പ്രവർത്തിച്ചപ്പോൾ ഇവിടം വളരെ പ്രധാനമായിരുന്നു.[3] ഷഹാറ പിടിച്ചടക്കാൻ ഒട്ടോമൻമാർ ഒന്നിലധികം ശ്രമങ്ങൾ നടത്തി. പക്ഷേ അവർ 1587-ൽ (ഹിജ്റ 995) ഗവർണർ മുസ്തഫ അസിം പാഷയുടെ കീഴിൽ ഒരിക്കൽ മാത്രമാണ് വിജയിച്ചത് .[5] യെമനിലെ സായിദി ഇമാമായ അൽ-മൻസൂർ അൽ-ഖാസിം, 1620 CE (1029 AH)-ൽ ഷഹാറയിൽ വച്ച് അന്തരിച്ചു.[3] അദ്ദേഹത്തിന്റെ കാലത്ത് ഷഹാറ തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു. പട്ടണത്തിലെ സഭാ മസ്ജിദ് അദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്.[5] 1702-ൽ (ഹിജ്റ 1114) അന്തരിച്ച കവി സൈനബ് ബിൻത് മുഹമ്മദ് അൽ-ഷഹരിയ ഷഹാറയിൽ നിന്നുള്ളയാളായിരുന്നു. അവരുടെ കവിതകൾ ഒരിക്കലും ഒരു ദിവാനായി സമാഹരിച്ചിട്ടില്ലെങ്കിലും ഇതിന് "യെമൻ സാഹിത്യത്തിൽ മാന്യമായ സ്ഥാനമുണ്ട്".[5]

1905-ൽ ഓട്ടോമൻ സൈന്യം ഷഹാറയെ ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.[5]

  1. 1.0 1.1 Walker, Jenny; Butler, Stuart (1 October 2010). Oman, UAE & Arabian Peninsula. Lonely Planet. p. 464. ISBN 978-1-74179-145-7. Retrieved 13 April 2012.
  2. Mackintosh-Smith, Tim (8 December 2011). Yemen. John Murray. p. 92. ISBN 978-1-84854-696-7. Retrieved 13 April 2012.
  3. 3.0 3.1 3.2 3.3 Wilson, Robert T.O. (1989). Gazetteer of Historical North-West Yemen. Germany: Georg Olms AG. p. 206. Retrieved 7 February 2021.
  4. "Bridge". Lonely Planet. Retrieved 13 April 2012.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 Smith, G.R. (1997). "SHAHĀRA". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. p. 201. ISBN 90-04-10422-4. Retrieved 13 June 2022.
"https://ml.wikipedia.org/w/index.php?title=ഷഹാറ&oldid=3994059" എന്ന താളിൽനിന്ന് ശേഖരിച്ചത്