ഷമാഖി അസർബൈജാനിലെ ഷമാഖി റയോണിന്റെ തലസ്ഥാനമാണ്. സമ്പന്നമായ ഒരു പാരമ്പര്യമുള്ള ഈ നഗരം അതിന്റെ ചരിത്രത്തിലെ രണ്ട് സഹസ്രാബ്ദങ്ങളിലുടനീളം പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. 2010 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 31,704 ആയിരുന്നു. ഷമാഖി നർത്തകികളുടെ പരമ്പരാഗത നൃത്തത്തിനു പേരുകേട്ട ഈ പട്ടണത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സൌമാക് കംബളങ്ങൾ ഏറെ പ്രശസ്തമാണ്.[1]

Şamaxı
City
Skyline of Şamaxı
Şamaxı is located in Azerbaijan
Şamaxı
Şamaxı
Coordinates: 40°37′49″N 48°38′29″E / 40.63028°N 48.64139°E / 40.63028; 48.64139
Country Azerbaijan
RayonShamakhi
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
709 മീ(2,326 അടി)
ജനസംഖ്യ
 (2010)
 • ആകെ31,704
 • ജനസാന്ദ്രത5,300/ച.കി.മീ.(14,000/ച മൈ)
സമയമേഖലUTC+4 (AZT)
 • Summer (DST)UTC+5 (AZT)
ഏരിയ കോഡ്+994 2026

പതിനൊന്ന് വലിയ ഭൂകമ്പങ്ങൾ ഷമാഖിയെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും ബഹുമുഖമായ പുനർനിർമ്മാണങ്ങളിലൂടെ അത് ഷിർവാന്റെ സാമ്പത്തിക, ഭരണ തലസ്ഥാനമായും സിൽക്ക് റോഡിലെ പ്രധാന പട്ടണങ്ങളിലൊന്നായും നിലനിർത്തപ്പെട്ടു. പതിനൊന്ന് ഭൂകമ്പങ്ങളിൽ എട്ടിനേയും അതിജീവിച്ച ഒരേയൊരു കെട്ടിടമാണ് പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഷമാഖിയിലെ ജുമാ പള്ളി.

ചരിത്രം

തിരുത്തുക

പുരാതന ഗ്രീക്കോ-റോമൻ ഈജിപ്ഷ്യൻ ഭൂമിശാസ്ത്രജ്ഞൻ ക്ലോഡിയസ് ടോളമ്യൂസ് എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ടിൽ ഷമാഖിയെ ആദ്യമായി കാമാച്ചിയ എന്ന് പരാമർശിച്ചു. മധ്യകാലഘട്ടത്തിലെ ഒരു പ്രധാന പട്ടണമായിരുന്ന ഷമാഖി, എട്ടാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള​ കാലഘട്ടങ്ങളിൽ ഷിർവാൻഷാ രാജാധികാരത്തിന്റെ തലസ്ഥാനമായിരുന്നു.


  1. "Soumac". Archived from the original on 14 ജൂലൈ 2014. Retrieved 10 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=ഷമാഖി&oldid=3685624" എന്ന താളിൽനിന്ന് ശേഖരിച്ചത്