1185–1248 കാല ഘട്ടത്തിൽ ജീവിച്ചിരുന്ന പേർഷ്യൻ സൂഫി സന്യാസിയായിരുന്നു ഷംസ് അൽ തബ്റീസി ( شمس تبریزی‎‎) . ഷംസ് അൽ ദീൻ മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. ചരിത്രത്തിൽ അധികം ഇടം പിടിക്കാത്ത നിഗൂഢ സ്വഭാവമുള്ള വ്യക്തിത്വമാണ് ഷംസ് അൽ തബ്റീസി. എന്നാൽ ജലാലുദ്ധീൻ റൂമിയുടെ ഗുരുനാഥൻ എന്ന നിലയിൽ പ്രസിദ്ധനുമാണ്.[1] എല്ലാ പ്രസിദ്ധ സൂഫി യോഗികളുടെയും ജീവിതത്തിൽ വഴിത്തിരിവായി ചില നിഗൂഢ വ്യക്തിത്വങ്ങൾ പ്രത്യക്ഷപ്പെടുന്നതായി കാണാം ഇങ്ങനെ ജലാലുദ്ധീൻ റൂമിയുടെ ജീവിതത്തിന്റെ ഗതി മാറ്റി തിരിച്ചു വിട്ട കർമ്മ യോഗിയാണ് ഷംസ്

Shams-e-Tabrīzī
Bust of Shams in Khoy, Iran
ജനനം1185
മരണം1248 (വയസ്സ് 62–63)
അന്ത്യ വിശ്രമംKhoy, Iran
തൊഴിൽWeaver, Poet, Philosopher, Teacher,

ജീവിത രേഖ

തിരുത്തുക

തുർക്കിയിലെ കോന്യയയിൽ ഒരു ശർക്കര കച്ചവടക്കാരന്റെ അരികിൽ എത്തുന്നതോടു കൂടിയാണ് ഷംസ് അൽ തബ്രീസി ചരിത്ര താളുകളിൽ ഇടം പിടിക്കുന്നത് . ആരെയോ തേടുകയാണെന്ന മട്ടിൽ അദ്ദേഹം കണ്ണുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു . തന്നെ പറ്റി അന്വേഷിച്ചവരോട് വഴിപോക്കനാണെന്ന് മറുപടിയും നൽകി . തെരുവിലൂടെ കുതിര ഓടിച്ചു കടന്നു പോയ റൂമിയെ ഷംസ് തീക്ഷണതയോടെ പിന്തുടരുകയും കുളക്കടവിൽ വെച്ച് സന്ധിക്കുകയും ചെയ്തു [2].

കുളിക്കടവിൽ കൊച്ചു കവിതകൾ ചൊല്ലി രസിച്ചിരിക്കുകയായിരുന്നു റൂമിയും കൂട്ടരും , അപ്പോഴാണ് തബ്രീസി കടന്നു വരുന്നത് . എന്താണിത് ? പുസ്തക കെട്ടുകളെ ചൂണ്ടി ഷംസ് ചോദിച്ചു നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ (നിരക്ഷരർക്കു മനസ്സിലാകില്ലെന്നുദ്ദേശം) റൂമി മറുപടി നൽകി ഉടനെ ഷംസ് ആ ഗ്രന്ഥങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു . പകച്ചു പോയ റൂമി വെള്ളത്തിലിറങ്ങി അവയെല്ലാം തിരിച്ചെടുത്തു. ഒന്ന് പോലും നനഞ്ഞിട്ടുണ്ടായിരുന്നില്ല . അത്ഭുതത്തോടെ റൂമി ചോദിച്ചു എന്താണിത് ? മൗലാനാ ഇത് നിനക്കും മനസ്സിലാകാത്ത ഒന്നാണ് (സാക്ഷരത കൊണ്ട് ആ അറിവ് ലഭിക്കില്ലെന്നർത്ഥം ) ഷംസിന്റെ മറുപടി അതായിരുന്നു.[3]

റൂമിയെയും കൂട്ടി ഷംസ് തന്റെ ആശ്രമത്തിലേക്കു യാത്രയാവുകയും കഠിനമായ സൂഫി സാധക മുറകൾ പരിശീലിപ്പിക്കുകയും ചെയ്തു . വർഷങ്ങൾ നീണ്ട സഹവാസത്തിനൊടുവിൽ റൂമിയെ ഉപേക്ഷിച്ചു ഷംസ് അപ്രത്യക്ഷനായി. ഷംസ് വധിക്കപ്പെടുകയായിരുന്നവെന്നും അഭിപ്രായമുണ്ടെങ്കിലും റൂമിയുടെ ചരിത്ര തൂലികകളിലും , റൂമിയുടെ മകൻ സുൽത്താൻ വലദിന്റെ ചരിത്ര രചനയിലും വഴികാട്ടിയ ശേഷം ആദ്ദേഹം റൂമിയെ ഉപേക്ഷിച്ചു അപ്രത്യക്ഷനായി മറഞ്ഞു എന്നാണ് കാണുന്നത്.[4]

ഷംസ് തനിക്കു വഴി കാട്ടിയായി അയക്കപ്പെട്ടവനാണെന്നും അലിയുടെ അറിവുകൾ തനിക്കു പകർന്നു തരാൻ വന്ന ആളായിരുന്നുവെന്നും റൂമി പലയിടത്തും അനുസ്മരിക്കുന്നുണ്ട്[5]. പേർഷ്യൻ മഹാ കാവ്യമായ ദീവാൻ എ ഷംസ് അതബരീസി ഷംസിനോടുള്ള ബഹുമാനർഥം നാമകരണം ചെയ്യപ്പെട്ട റൂമിയുടെ കൃതിയാണ് ഷംസിന്റെ വചനങ്ങൾ കോർത്തിണക്കി ഇറക്കിയ കൃതിയാണ് മഖാലാതെ ഷംസ് അൽ തബ്റീസി[6]


  1. Ibrahim Gamard, Greatest Works Of Rumi
  2. Everett Jenkins, "Volume 1 of The Muslim Diaspora: A Comprehensive Reference to the Spread of Islam in Asia, Africa, Europe, and the Americas, Everett Jenkins", McFarland, 1999. pg 212: "The Persian mystic Shams al-Din Tabrizi arrived in Konya
  3. Franklin Lewis, Rumi, Past and Present, East and West, pp. 154–161.
  4. jamilahammad.com/rumiandshams/thestory.htm
  5. www.spiritualfoundation.net/fatherofsufism.htm
  6. Maqalat-e Shams-e Tabrizi Shams al-Din Tabrizi, Maqalat-e Shams-e Tabrizi, ed. Mohammad-Ali Movahhed (Tehran: Sahami, Entesharat-e Khwarazmi, 1990)
"https://ml.wikipedia.org/w/index.php?title=ഷംസ്_അൽ_തബ്റീസി&oldid=4004690" എന്ന താളിൽനിന്ന് ശേഖരിച്ചത്