ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
ആലപ്പുഴ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ പാറ്റൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
തരം | സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് |
---|---|
സ്ഥാപിതം | 2002 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ സോമി സെബാസ്റ്റ്യൻ |
ഡയറക്ടർ | പ്രൊഫ: കെ. ശശികുമാർ |
സ്ഥലം | ആലപ്പുഴ, കേരളം, ഇന്ത്യ |
ക്യാമ്പസ് | 30 ഏക്കർ (120,000 m2) |
വെബ്‌സൈറ്റ് | http://sbce.ac.in/ |
ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ആറു വിഷയങ്ങളിൽ ബി.ടെക് കോഴ്സും കൂടാതെ നാല് വിഷയങ്ങളിൽ എം. ടെക് കോഴ്സും നടത്തുന്നു. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ ബുദ്ധ എജ്യുക്കേഷണൽ സൊസൈറ്റി എന്ന കൂട്ടായ്മയാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.
ഡിപ്പാർട്ടുമെന്റുകൾ
തിരുത്തുക- കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- സിവിൽ എഞ്ചിനീയറിംഗ്
- ബയോടെക്നോളജി