ശ്രീ നയിനാർ ദേവ ക്ഷേത്രം

തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ പൂവാർ - നെയ്യാറ്റിൻകര റോഡിലാണ് അരുമാനൂർ. അവിടെയാണ് അരുമാനൂർ ദേവക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

ഒരു മഹർഷിയുടെ വാസ സ്ഥലമായിരുന്നു, ക്ഷേത്രം നിൽക്കുന്ന സ്ഥലം. ആ മഹർഷിയ്ക്ക് ശിവനും പാർവതിയും നയിനാരും നാച്ചിയാരുമായി വന്ന് ദർശനം നൽകിയത്രെ. ശിവനേയും പാർവതിയേയും നയിനാരും നാച്ചിയാരുമായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ചിരിക്കുന്നു. അഞ്ഞൂറു വർഷങ്ങൾക്ക് മുമ്പ് അമ്പലത്തിന്റെ ഉടമസ്ഥരായ ബ്രാഹ്മണർക്ക് ദേശം വിട്ടുപോകേണ്ടി വന്നു. അതിനു ശേഷം ക്ഷയിച്ച ഈ ക്ഷേത്രം ശീ നാരായണ ഗുരുദേവന്റെ നിർദ്ദേശപ്രകാരം നാട്ടുകാർ പുനരുദ്ധരിച്ചു.

ബാലാലയ പ്രതിഷ്ഠ

തിരുത്തുക

പുനപ്രതിഷ്ഠയ്ക്കുവേണ്ടി ശ്രീ നാരായണ ഗുരു പ്രതിഷ്ഠയെ കൊല്ലവർഷം 1088 ഇടവമാസത്തിലെ ഒരു ഞായറാഴ്ച ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.

പുനഃപ്രതിഷ്ഠ

തിരുത്തുക

കൊല്ലവർഷം 1109 മകരം 8ന് ശ്രീ നാരായണ ഗുരുവിന്റെ വത്സല ശിഷ്യൻ ശാന്തി സ്വാമി എന്ന ഭൈരവൻ സ്വാമി പുനഃപ്രതിഷ്ഠ നടത്തി. അതിനുള്ള തന്ത്രകർമ്മങ്ങൾ ചെയ്തത് രാമരു ഷണ്മുഖദാസ് സ്വാമിയാണ്.

മറ്റു പ്രതിഷ്ഠകൾ

തിരുത്തുക

നാച്ചിയാർ, ദുർഗ്ഗ, ഗണപതി, നാഗർ എന്നീ മൂർത്തികൾ കൂടിയുണ്ട്.

നയിനാർ പതികം

തിരുത്തുക

ശ്രീ നാരായണ ഗുരു ശ്രീ നയിനാർ ദേവനെ സ്തുതിച്ചുകൊണ്ടെഴുതിയതാണ് നയിനാർ പതികം എന്ന തമിഴ് തേവാരം.