ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ രാജാവാണ് ശ്രീ ഗുപ്തൻ. ശ്രീ ഗുപ്ത മഹാരാജാവിനെ പറ്റി പറയത്തക്ക വിവരങ്ങൾ ലഭ്യമല്ല. ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു എന്നും മഹാരാജാ എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി ചൈനീസ് തീർത്ഥാടകർ ബുദ്ധമത സ്വീകരണത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. ഇ ത്സിങ് അതിൽ പ്രമുഖനാണ്. നേപ്പാളിൽ അദ്ദേഹം ചൈനീസ് തീർത്ഥാടകർക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്. അതിലെ ശാസനങ്ങളിൽ നിന്ന് ഗുപ്തന്മാരുടെ തുടക്കത്തെപ്പറ്റി ചില രേഖകൾ ലഭിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ശ്രീ_ഗുപ്തൻ&oldid=1935611" എന്ന താളിൽനിന്ന് ശേഖരിച്ചത്