ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനസംരക്ഷണസേന
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
[അവലംബം ആവശ്യമാണ്]വടക്കൻ ശ്രീലങ്കയിൽ സൈന്യവും പുലികളും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായതോടെ ജനജീവിതം താറുമാറായി.1987-ൽ ഇൻഡ്യൻ വ്യോമസേന വിമാനങ്ങൾ ജാഫ്നയിൽ ഭഷ്യസാധനങ്ങൾ ആകാശത്തു നിന്ന് നിക്ഷേപിച്ച് തമിഴരെ സഹായിച്ചു.തമിഴ് പുലികൾക്കുള്ള സഹായവും ഇൻഡ്യ തുടർന്നു.ഇതോടെ ശ്രീലങ്ക ഇന്ത്യയുമായി ചർച്ചയാരംഭിച്ചു.1987 ജൂലൈ 29-ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡൻറ് ജയവർധനെയും തമ്മിൽ കരാറുണ്ടാക്കി.ഇതിന്റെ ഫലമായി തമിഴരുടെ പല ആവശ്യങ്ങളും ശ്രീലങ്ക അംഗീകരിച്ചു. തമിഴ് ഔദ്യോഗിക ഭാഷയാക്കി. വടക്കൻ ശ്രീലങ്കയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യ (Indian peace keeping force) സൈന്യത്തെയും അയച്ചു. തമിഴ്പുലികളെ ആയുധം വയ്പ്പിക്കുക എന്നതായിരുന്നു. ലക്ഷ്യം. തുടക്കത്തിൽ പുലികൾ അതിന് സമ്മതിച്ചു. [അവലംബം ആവശ്യമാണ്]എന്നാൽ ഇന്ത്യൻ സേനാ സാന്നിദ്ധ്യം സിംഹളർ ഇഷ്ടപ്പെട്ടില്ല. കരാറിലൂടെ തമിഴർക്ക് അനുവദിക്കാമെന്ന് പറഞ്ഞിരുന്ന ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കിയില്ല. ഇൻഡ്യൻ സേന പിൻവാങ്ങണമെന്ന് പിന്നീട് ശ്രീലങ്ക ആവശ്യപ്പെട്ടു. ശ്രീലങ്ക രഹസ്യമായി പുലികളുമായി വെടിനിർത്തൽ ധാരണ ഉണ്ടാക്കി. ഇതോടെ സമാധാനസേന ഇരുപക്ഷത്തിന്റെയും ശത്രുക്കളായി. പുലികളുമായുള്ള ഏറ്റുമുട്ടലിൽ ഇൻഡ്യൻ പട്ടാളത്തിലെ ഒട്ടേറെപ്പേർ മരിച്ചു. നയതന്ത്ര പരമായ പരാജയമായി സമാധാനസേന മാറി. സമാധാനസേനയുടെ ചെയ്തികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടു. ഇൻഡ്യൻ സേന നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി പുലികൾ രാജീവ് ഗാന്ധിയെ വധിച്ചു.1992-ൽ ഇൻഡ്യൻ സമാധാന സംരക്ഷ സേനയെ തിരികെ വിളിച്ചു.