ഒരു മലയാള നാടകനടനാണ് ശ്രീധരൻ നീലേശ്വരം (മരണം :29 ഓഗസ്റ്റ് 2011 ). കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] [2] രാജൻ കിഴക്കനേല രചിച്ച് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത വിശപ്പിന്റെ പുത്രൻ എന്ന നാടകത്തിൽ തീറ്റ കുട്ടായി എന്ന കഥാപാത്രത്തിനാണ് ഇദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്.[3]

ശ്രീധരൻ നീലേശ്വരം

അമ്മാവൻ എൻ കെ പുരുഷുമാസ്റ്ററുടെ നിർബന്ധത്താൽ പതിനൊന്നാം വയസ്സിലാണ് ആദ്യമായി അഭിനയരംഗത്തെത്തിയത്. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നാടകം സംവിധാനം ചെയ്തു.[4]

കാഞ്ഞങ്ങാട്‌ കാകളി തിയറ്റേഴ്‌സിന്റെ അങ്കച്ചുരിക എന്ന നാടകത്തിലെ കണ്ണപ്പച്ചേകവരെ അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തെത്തിയത്‌. തുടർന്ന് കോഴിക്കോട്‌ ചിരന്തനയുടെ പടനിലം എന്ന നാടകത്തിൽ ഇബ്രാഹിം വെങ്ങരയ്ക്കൊപ്പം എട്ടു വർഷക്കാലം പ്രവർത്തിച്ചു.[3] അങ്കമാലി നാടകനിലയം, കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം സംഘചേതന, കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, അഭിരമ്യ, ചങ്ങനാശേരി പ്രതിഭ എന്നീ സമിതികളിൽ ശ്രീധരൻ അഭിനയിച്ചിട്ടുണ്ട്. മീനമാസത്തിലെ സൂര്യൻ എന്ന ചലച്ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 65-ആം വയസ്സിൽ കാസർഗോഡ് പടന്നക്കാടുള്ള വസതിയിൽ വച്ച് അന്തരിച്ചു. നാടക അഭിനേത്രിയായിരുന്ന സാവിത്രിയാണ് ഭാര്യ. രൂപൻ, നീതി എന്നിവർ മക്കൾ.

നാടകങ്ങൾ തിരുത്തുക

  • വിശപ്പിന്റെ പുത്രൻ
  • മേടപ്പത്ത്
  • പടനിലം
  • പറയിപെറ്റ പന്തിരകുലം
  • യന്ത്രപ്പാവ
  • കളിയാട്ടക്കാവ്
  • ഉപഹാരം
  • അങ്കച്ചുരിക

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം[2]
  • മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2012-വിശപ്പിന്റെ പുത്രൻ)[2]
  • അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടൻ (1994)
  • ആകാശവാണിയുടെ ദേശീയ നാടക മത്സരത്തിൽ ഒന്നാംസ്ഥാനം[4]
  • കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് (2007)[4]

അവലംബം തിരുത്തുക

  1. "നാടകനടൻ ശ്രീധരൻ നീലേശ്വരം അന്തരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 19. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "നാടക നടൻ ശ്രീധരൻ നീലേശ്വരം അന്തരിച്ചു". ജന്മഭൂമി. 2013 ഓഗസ്റ്റ് 19. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "നാടക നടൻ ശ്രീധരൻ നീലേശ്വരം (65) അന്തരിച്ചു". ജനയുഗം. 2011 ഓഗസ്റ്റ് 30. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. 4.0 4.1 4.2 "നെഞ്ചകം തുറന്ന നാടക പ്രതിഭ". ദേശാഭിമാനി വാരാന്തപ്പതിപ്പ്. 2011 സെപ്റ്റംബർ 1. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ശ്രീധരൻ_നീലേശ്വരം&oldid=3970425" എന്ന താളിൽനിന്ന് ശേഖരിച്ചത്