നാടക അഭിനേതാവും സംവിധായകനുമാണ് ശ്രീജിത്ത് രമണൻ. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിന്റെ വകുപ്പുമേധാവി കൂടിയായ ശ്രീജിത്ത് നിരവധി തവണ കേരള സംഗീത നാടക അക്കാദമിയുടെ അന്തർദേശീയ നാടകോൽസവത്തിൽ ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സിംഗപ്പൂർ ഇന്റർ കൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഉന്നത പoനവും ഈ രംഗത്ത് പൂർത്തിയാക്കിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

കൊല്ലം കുപ്പണയിൽ ജനിച്ചു. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സർവകലാശാല, മഹാത്മഗാന്ധി സർവകലാശാല, സിംഗപ്പൂർ തീയറ്റർ ട്രെയിനിംഗ് റിസർച്ച് പ്രോഗ്രാം എന്നിവടങ്ങളിലായി നാടക പഠനം നടത്തി. മായാ തംഹ്‍ബർഗ്, ഫിലിപ്പ് ഡാരിച്ചി, രാമാനുജം തുടങ്ങി ലോകത്തെ പ്രമുഖ നാടക സംവിധായകരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഛായമുഖിയിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. 2011 ലും 2016 ലും ഇറ്റ്ഫോക്ക് ഫെസ്റ്റിവൽ ടെക്നിക്കൽ ഡയറക്ടറായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നാടകങ്ങളിൽ അഭിനേതാവായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസറാണ്.

നാടകങ്ങൾ

തിരുത്തുക

അഭിനേതാവ്

തിരുത്തുക
  • ഛായമുഖി

സംവിധാനം

തിരുത്തുക
  • ഏകാന്തം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം
"https://ml.wikipedia.org/w/index.php?title=ശ്രീജിത്ത്_രമണൻ&oldid=3125815" എന്ന താളിൽനിന്ന് ശേഖരിച്ചത്