വരരുചിയുടെ പ്രാകൃതപ്രകാരശസൂത്രങ്ങളെ ഉദാഹരിക്കുന്ന പന്ത്രണ്ടു സർഗ്ഗത്തിലുള്ള ഒരു സംസ്കൃതകാവ്യമാണ് ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം. ഇതിൽ ആദ്യ എട്ടു സർഗ്ഗം ദുർഗ്ഗാപ്രസാദയതിയുടെ കൃതിയാണു്. ഗ്രന്ഥത്തിനു് ആദ്യന്തം ദുർഗ്ഗാപ്രസാദൻ തന്നെ ഭക്തിവിലാസം എന്ന പേരിൽ‌ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. സർഗ്ഗാന്തശ്ലോകങ്ങളിൽ ʻശ്രീʼ എന്ന മുദ്രയുള്ളതുകൊണ്ടാണു് പ്രസ്തുത കാവ്യത്തിനു ശ്രീചിഹ്നം എന്ന പേർ വന്നതു്. അതുപോലെ ശിശുപാലവധത്തിലേയും കിരാതാർജ്ജനീയത്തിലേയും ഹരവിജയത്തിലേയും സർഗ്ഗാന്തശ്ലോകങ്ങളിൽ ʻശ്രീʼമുദ്ര മാഘനും ʻലക്ഷ്മീʼ മുദ്ര ഭാരവിയും ʻരത്നʼ മുദ്ര രത്നാകരനും യഥാക്രമം പതിച്ചിട്ടുണ്ട്.[1]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=ശ്രീചിഹ്നം&oldid=1896369" എന്ന താളിൽനിന്ന് ശേഖരിച്ചത്