ഒരു മലയാള കവിയാണ് ശ്രീകുമാർ കരിയാട്.

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ കരിയാട് അകപ്പറമ്പ് ഗ്രാമത്തിൽ ജനനം. അച്ഛൻ എം കെ തങ്കപ്പൻ നായർ. അമ്മ ജെ സരസ്വതി അമ്മ. കേരള സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദവും സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നും ജേണലിസത്തിൽ പിജി ഡിപ്ലോമ. എക്പ്രസ്സ് ദിനപത്രം, ധനം ബിസിനസ്സ് മാഗസിൻ, സൺഡേ ഇന്ത്യൻ മാഗസിൻ തുടങ്ങിയവയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പാമ്പോ കുയിലോ എന്ന കവിത മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ മലയാളം എംഏ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാര്യ സുധ, മക്കൾ അഭിനവ്, അഭിരാം.

രചനകൾ തിരുത്തുക

  • മേഘപഠനങ്ങൾ (പെൻ ബുക്സ്, 2002)
  • നിലാവും പിച്ചക്കാരനും (ഫേബിയൻ ബുക്സ്, 2007)
  • തത്തകളുടെ സ്കൂൾ - ഒന്നാം പാഠപുസ്തകം (സൈകതം ബുക്സ്, 2010)
  • മാഞ്ഞുപോയില്ല വൃത്തങ്ങൾ (ഡി സി ബുക്സ്, 2015)
  • പഴയ നിയമത്തിൽ പുഴകളൊഴുകുന്നു (ഹൊറൈസൻ ബുക്സ്, 2015)

പുരസ്കാരങ്ങൾ തിരുത്തുക

  • എസ് ബി ടി കവിതാപുരസ്കാരം, 2003
  • ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം, 2003

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീകുമാർ_കരിയാട്&oldid=3401471" എന്ന താളിൽനിന്ന് ശേഖരിച്ചത്