ശോഭന നരസിംഹൻ, സൈദ്ധാന്തിക ശാസ്ത്രത്തിൽ പ്രൊഫസറും ബേംഗളൂരുവിലെ ജവഹർലാൽ ആദമിക് അഫയേഴ്സിന്റെ ഡീനുമായിരുന്നു. അവർക്ക് ഏറ്റവും താല്പര്യമുണ്ടായിരുന്നത് കമ്പ്യുട്ടേഷണൽ നാനൊസയൻസ് ആയിരുന്നു.ആകാരത്തിലും വലിപ്പത്തിലും വരുന്ന കുറവ് പദാർത്ഥത്തിന്റെ സ്വഭാവത്തിനെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു അവരുടെ ഗവേഷണം.[1] ഇന്ത്യൻ നാഷനൽ അക്കാദമി ഒഫ് സയൻസിലെ ഫെല്ലോ കൂടിയാണ് അവർ. [2]

ശോഭന നരസിംഹൻ
ദേശീയതIndian
കലാലയംഹാർവാഡ് സർവകലാശാല, Indian Institute of Technology Bombay, St. Xavier's College, Mumbai
പുരസ്കാരങ്ങൾസ്ത്രീശക്തി സമ്മാൻ ശാസ്ത്ര പുരസ്കാരം,2010; കർണാടക സർക്കാരിന്റെ കല്പന ചൗള വനിതശാസ്ത്രജ്ഞ പുരസ്കാരം,2010
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യുട്ടേഷണൽ നാനൊ സയൻസ് (Computational Nanoscience)
സ്ഥാപനങ്ങൾജവഹർലാൽ നെഹ്രു സെന്റർ ഫൊർ അഡ്വാൻസ്ഡ് സയന്റിഫിക് റീസർച്ച്
ഡോക്ടർ ബിരുദ ഉപദേശകൻDavid Vanderbilt

വിദ്യാഭ്യാസവും തൊഴിലും

തിരുത്തുക

മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് 1983ൽ ഊർജ്ജ തന്ത്രത്തിൽ ബി.എസ്സി നേടി. ഐ ഐടി, മുംബൈയിൽ നിന്ന് 1985ൽ എം.എസ്സിയും പാസ്സായി. സൈദ്ധാന്തിക ഊർജ്ജ തന്ത്രത്തിൽ ഹാർവാഡ് സർവകലാശാലയിൽ നിന്നും 1991ൽ പി.എച്ഡിയും നേടി.[3] യു.എസ്.എയിലെ ബ്രൂക്ക് ഹാവൻ നാഷണൽ ലബോറാട്ടറിയിലും ജർമ്മനിയിലെ ബെർലനിലെ ഫ്രിറ്റ്സ് ഹേബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ മാക്സ് പ്ലാങ്ക് സൊസൈറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ജോലിയും ചെയ്തു. അവർ ജവഹർലാൽ മികച്ച ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ സൈദ്ധാന്തിക ശാസ്ത്ര (Theoretical Sciences ) വിഭാഗത്തിൽ 1996ൽ അധ്ദപനത്തിനായി ചേർന്നു. [4]

അവർക്ക് താല്പര്യം ഉൺർത്തുന്ന പുതുമയുള്ള പഠിപ്പിക്കുന്ന രീതികളും ഉണ്ടായിരുന്നു. അവർ അനേകം രാജ്യങ്ങളിൽ പഠന കളരികളിൽ പങ്കെടുക്കുകയും സംഘടിപ്പിക്കുകയുമുണ്ടായി.[5] അവർ സ്ത്രീകൾക്കീടയിൽ ശസ്ത്രവിഷയളെ പ്രചരിക്കുന്നതിൽ തല്പരയായിരുന്നു. ഇറ്റലിയിലെ Triesteല്ലിലെ അന്തർദേശീയ സൈദ്ധാന്തിക ഊർജ്ജതന്ത്ര കേന്ദ്രത്തിൽ തൊഴിൽ വികസന പരിശീലന കളരി സംഘടിപ്പിക്കുകയുണ്ടായി..[6]

പുരസ്കാരവും അംഗീകാരവും

തിരുത്തുക

2011ൽ ഇന്ത്യയിലെ നാഷണൽ അക്കാദമി ഓഫ് സയംസസിൽ ഫെല്ലൊ ആയിരുന്നു. 2010ൽ സ്ത്രീശക്തി സമ്മാൻ ശാസ്ത്ര പുരസ്കാരം കിട്ടി. [7] കർണാടക സർക്കാരിന്റെ കല്പന ചൗള വനിതശാസ്ത്രജ്ഞ പുരസ്കാരം കിട്ടുകയുണ്ടായി.[8]

  1. "Shobhana Narasimhan: Research Interests". Archived from the original on 2019-01-24. Retrieved 30 October 2015.
  2. "Fellows, National Academy of Sciences, India". National Academy of Sciences, India. Archived from the original on 2015-07-16. Retrieved 30 October 2015.
  3. "Harvard PhD Theses in Physics: 1971-1999". Harvard PhD Theses in Physics: 1971-1999. Archived from the original on 2015-09-19. Retrieved 30 October 2015.
  4. "Faculty, Theoretical Sciences Unit, JNCASR". JNCASR. Archived from the original on 2015-10-22. Retrieved 30 October 2015.
  5. "Shobhana Narasimhan". JNCASR. Archived from the original on 2015-03-13. Retrieved 30 October 2015.
  6. "Career Development Workshop for Women in Physics at ICTP". International Centre for Theoretical Physics. Retrieved 30 October 2015.
  7. "Stree Shakti". Stree Shakti. Archived from the original on 2016-03-04. Retrieved 30 October 2015.
  8. "Scientists, engineers get awards". The Hindu. The Hindu. Retrieved 30 October 2015.
"https://ml.wikipedia.org/w/index.php?title=ശോഭന_നരസിംഹൻ&oldid=3808756" എന്ന താളിൽനിന്ന് ശേഖരിച്ചത്