തമിഴ്നാട്ടിൽ ബ്രാഹ്മണർക്ക് [അയ്യങ്കാർ,അയ്യർ]തൊട്ടുതാഴെയുള്ള സ്ഥാനമുള്ള ജാതിയാണ് ശൈവവെള്ളാളരായി അറിയപ്പെടുന്നത്.പേരിനൊപ്പം സാധാരണയായി പിള്ള എന്നു ചേർക്കുന്നു എങ്കിലും.മറ്റനേകം സ്ഥാനപേരുകളും ഉപജാതികളും ഇവരിലും ഉണ്ട്.സങ്കരവർണ്ണികരും,ക്ഷത്രിയസ്ഥാനമുള്ളവരും(ഗൗണ്ടർ ആദിയായ) വൈശ്യസ്ഥാനമുള്ളവരും ശൂദ്രരുമുണ്ട്.എന്നാൽ കേരളത്തിലെ നമ്പൂതിരി മാർ വെള്ളാളരെ ശൂദ്രരായേ കണക്കാക്കിയിരുന്നുള്ളു.അപ്രകാരത്തിൽ പാണ്ഡിശൂദ്രൻ എന്ന് വിളിച്ചിരുന്നു.നായൻമാരെപോലെ പിൽക്കാലത്ത് ബ്രാഹ്മണർ ചാതുർവർണ്യവ്യവസ്ഥയിൽ ഉൾക്കൊള്ളിച്ച ഒരു സ്വതന്ത്രപ്രബല ജനതയായിരുന്നു വെള്ളാളരും.കേരളീയബ്രാഹ്മണർ വൈദികപൗരോഹിത്യ സംസ്കാരം സ്വീകരിക്കാത്ത നായരെയും വെള്ളാളനെയും സ്ഥാനമാനങ്ങളും അധികാരവും ഉള്ളവരെ പോലും കഴിവതും ശൂദ്രരായി കാണാൻ താല്പര്യപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെയാണ് വർണ്ണാശ്രമം കേരളത്തിൽ നടപ്പാക്കിയിട്ടും കേരളത്തിൽ ഒരു സുപ്രധാനകാലഘട്ടം വരെക്കും വൈശ്യർ എന്നൊരു വിഭാഗം ഇല്ലാതിരുന്നതും വൈശ്യരുടെ കുലതൊഴിൽ ചെയ്യുന്ന നായർ വെള്ളാള ഉപജാതികൾ ശൂദ്രരും മറ്റുള്ളവർ അവർണ്ണരും ആയത്. ചെട്ടിമാർ എന്നും ചെട്ടിപിള്ള എന്നും ഇവരെ പൊതുവെ വിളിച്ചിരുന്നു.ഇവർ രണ്ടു വിഭാഗമുണ്ട്.തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്നും വന്നവരെ കുഴിത്തുറ ചെട്ടികളെന്നു വിളിക്കുന്നു.വ്യാപാരവും കൃഷിയുമാണ് ഇവരുടെ പ്രധാന ഉപജീവനമാർഗങ്ങൾ.തമിഴ് പാരമ്പര്യത്തിലധിഷ്ഠിതമാണ് ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ മുത്താരമ്മനാണ് ഇവരുടെ ആരാധ്യദേവത.തമിഴ്നാട്ടിലേത് പോലെ സുബ്രഹ്മണ്യനേയും ഇവർ ദൈവമായി കരുതിപോരുന്നു.വെള്ളാളസമുദായത്തിലുള്ളവരെ പിള്ളയെന്നു വിളിക്കുന്നു.പെൺമക്കളുടെ വിവാഹത്തിനു ലോഹപാത്രങ്ങൾ സ്ത്രീധനമായി കൊടുത്തിരുന്നു.ഐശ്വര്യദേവതയെ വരവേൽക്കുന്നതിനു വീട്ടിനു മുന്നിൽ കോലമിടുന്ന പതിവുമുണ്ട്.മരണം നടന്നുകഴിഞ്ഞാൽ പന്ത്രണ്ടു ദിവസത്തേയ്ക്ക് കോലമിടാറില്ല.വെള്ളാള സമുദായത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പ്രധാനമാണഅ താലി അറുപ്പ്.ഇരുവരുമായുള്ള ഇഹലോകബന്ധം അവസാനിപ്പിക്കുന്ന ചടങ്ങ്.

"https://ml.wikipedia.org/w/index.php?title=ശൈവവെള്ളാളർ&oldid=3424947" എന്ന താളിൽനിന്ന് ശേഖരിച്ചത്