നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. [1]സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.

ശൈലപുത്രി
Affiliationശക്തിയുടെ അവതാരം
നിവാസംഹിമാലയം
മന്ത്രംവന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം, വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം.
ആയുധംത്രിശൂലം, താമര
Mountനന്തി എന്ന വൃഷഭം

ഐതിഹ്യം തിരുത്തുക

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.[2]

പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

പ്രാർത്ഥന തിരുത്തുക

സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ[1]

ക്ഷേത്രങ്ങൾ തിരുത്തുക

  • വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.

അവലംബം തിരുത്തുക

  1. "Article on Hindu Deities & Mantra -Shailaputri". ശേഖരിച്ചത് 13 December 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Article on Navadurga: The Nine Forms of Goddess Durga". ശേഖരിച്ചത് 13 December 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശൈലപുത്രി&oldid=3808753" എന്ന താളിൽനിന്ന് ശേഖരിച്ചത്