പതിനെട്ടാം നൂറ്റാണ്ടിൽ കായൽപട്ടണത്ത് ജീവിച്ചിരുന്ന സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും,കവിയും, സ്വൂഫിവര്യനുമായിരുന്നു ഉമർ ഖാഹിരി എന്ന ശൈഖ് ഉമറുബ്‌നു അബ്ദിൽ ഖാദിരിൽ ഖുറശി അൽ ഖാഹിരി (1748-1801). ഉമർ വലിയുല്ലാഹ് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഇദ്ദേഹത്തിൻറെ കുടുംബവേരുകൾ പ്രവാചക അനുചരൻ ഖലീഫ അബൂബക്കറിലേക്ക് ചെന്നെത്തുന്നു. തമിഴിലും, അറബിയിലുമായി നിരവധി രചനകൾ നടത്തിയ ഇദ്ദേഹത്തിൻറെ ലോക പ്രശസ്തമായ സാഹിത്യസൃഷ്ടിയാണ് അല്ലഫൽ അലിഫ് കാവ്യം.[1]

ശൈഖ് അബ്ദുൽ കാദറിൻറെ മകനായി ജനനം. പ്രാഥമിക അറിവ് നേടിയതിന് ശേഷം വിവിധ തലങ്ങളിൽ നിന്നായി മതവിജ്ഞാനം ആർജ്ജിച്ചു ശാഫിഇ കർമ്മശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം നേടി. ശൈഖ് മുഹമ്മദുന്നസകി, ശൈഖ് സയ്യിദ് ജിഫ്രി എന്നിവരിൽ നിന്നും ത്വരീഖത്ത് കരസ്ഥമാക്കി ആധ്യാത്മിക മേഘലകളിലേക്ക് പ്രവേശിച്ചു തുടർന്ന് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി, മദീനയിലെ സയ്യിദ് മുഹ്‌സിൻ അൽ മുഖ്ബിലി എന്നിവരുടെ ശിഷ്വത്വവും നേടി. സയ്യിദ് മുഹ്‌സിൻ ആണ് ഉമർ ഖാഹിരിയുടെ പ്രധാന ഗുരുവായി അറിയപ്പെടുന്നത്. അഞ്ച് വർഷത്തെ മദീനയിലെ ഉപരി പഠനത്തിന് ശേഷം പതിനാല് വർഷം ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ദേശാടനങ്ങളിലൂടെ ആത്മീയ ജ്ഞാനം കരസ്ഥമാക്കി. സ്വദേശത്തേക്ക് മടങ്ങി വന്ന ഉമർ ഖാഹിരി കായൽപട്ടണം ആസ്ഥാനമാക്കി പ്രവർത്തിച്ചു. ഖാദിരിയ്യ സൂഫികളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന് നിരവധി പ്രശസ്തരായ ശിഷ്യഗണങ്ങളുണ്ട്. മലയാള കരയിലെ ഉമർ ഖാളി അതിലുൾപ്പെടുന്നു. പ്രശസ്തനായ സൂഫി ശൈഖ് ഖാദിർ ഇബ്ൻ ഉമർ ഇദ്ദേഹത്തിൻറെ മകനും ശിഷ്യനുമാണ്. ഉമർ ഖാഹിരിയെ പ്രകീർത്തിച്ചുള്ള തമിഴ് കാവ്യമാണ് നനതരട്ടിനം. 1801-ൽ മരണം, സമാധി സ്ഥാനം കായൽ പട്ടണം തൈകാ മഖാം. [2] [3]

പ്രധാന രചനകൾ

തിരുത്തുക
  • അല്ലഫൽ അലിഫ്
  • ഇലാഹിക്കൻ തുബഖനി
  • ഗര ഇബ്ന് നിലം
  • ബഹ്‌റു സിറ്ർ
  • സിർവ് ഷിഖ്
  • താരീഖുത് വസൽ ‌
  • ബസറത്തുല്ലാഹ്
  1. ullinte uthsavam, suprabhaatham daily .December 9, 2018
  2. NATIVE AUTHORS OF KAYALPATNAM REGION , CHAPTER - IV ,History of Kayalpatnam Region(Thesis) , pp 135 -36
  3. thamizh naattile pandithanmaar,sthaapanangal. prabodhanam imaam shafie visheshaal pathipp (2016)
"https://ml.wikipedia.org/w/index.php?title=ശൈഖ്_ഉമർ_ഖാഹിരി&oldid=3351943" എന്ന താളിൽനിന്ന് ശേഖരിച്ചത്