ശെന്തുരുണി നദീതടസംസ്കാരം
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശെന്തുരുണി നദിക്കരയിലായി കണ്ടെത്തിയ ഒരു നവീനശിലായുഗ സംസ്കാരമാണ് ശെന്തുരുണി നദീതടസംസ്കാരം. ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിന്റെ തെളിവുകൾ കണ്ടെത്തിയത്.[1] ക്രി.മു. 4400 - 3700 കാലഘട്ടത്തിലാണ് ഇതു നിലനിന്നതെന്നു കരുതപ്പെടുന്നു.ശെന്തുരുണി നദിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇരുപതു പേരെ ഉൾക്കൊള്ളാൻ മാത്രം വലിപ്പമുള്ള ഒരു ഗുഹയിൽ നിന്നും മധ്യകാലശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഗുഹാചിത്രങ്ങൽ കണ്ടെത്തിയിട്ടുണ്ട്.[2] ഗുഹയ്ക്കുമുന്നിൽ ഇപ്പോൾ ചതുപ്പുനിലമായി കിടക്കുന്ന തെന്മല ഡിപ്പോ ഭൂമി വലിയ തടാകമായിരുന്നുവെന്നാണു അനുമാനം.[3] ഈ നദിയുടെ സാന്നിധ്യമാണ് ഇവിടെ താമസിക്കാൻ ശെന്തുരുണി വാസികളെ പ്രേരിപ്പിച്ചത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-26. Retrieved 2017-05-03.
- ↑ https://www.keralatourism.org/kerala-article/wildlife-sanctuary-shenduruny/45
- ↑ https://www.youtube.com/watch?v=WGpgskregsU