ശൂരനാട് തെക്ക്
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: അവലംബങ്ങളില്ല,. (2022 മാർച്ച്) |
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് ശൂരനാട് തെക്ക് . 1962-ലെ വില്ലേജ് പുനർനിർണ്ണയത്തിന്റെ ഭാഗമായി ശൂരനാട് വില്ലേജിനെ ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നിങ്ങനെ രണ്ടു വില്ലേജുകളായി വിഭജിച്ചു. അതേവർഷം തന്നെ അവിഭക്ത ശൂരനാട് പഞ്ചായത്ത്, ശൂരനാട് തെക്ക് പഞ്ചായത്തെന്നും ശൂരനാട് വടക്ക് പഞ്ചായത്തെന്നും രണ്ടായി വിഭജിക്കപ്പെട്ടു. കൊല്ലം നഗരത്തിന് ഏകദേശം 30 കിലോമീറ്റർ വടക്കുകിഴക്കായും അറബിക്കടലിനു 12 കിലോമീറ്റർ കിഴക്കായും സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് ശൂരനാട് തെക്ക് . ശൂരനാട് തെക്ക് പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമാണ് പതാരം .മറ്റ് പ്രധാനസ്ഥലങ്ങൾ കോയിക്കൽചന്ത, പള്ളിച്ചന്ത, വായനശാലമുക്ക്, കുമരൻചിറ, കക്കാക്കുന്ന്, നാലുമുക്ക്, മാലുമേൽക്കടവ് , ഇരവിച്ചിറ പടിഞ്ഞാറു തുടങ്ങിയവയാണ്.