ശൂന്യവേള
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൊതുപ്രശ്നങ്ങൾ നിയമനിർമ്മാണസഭകളിൽ ഉന്നയിക്കാൻ അനുവദിക്കുന്ന സമയമാണ് ശൂന്യവേള അഥവാ സീറോ അവർ. ബ്രിട്ടീഷ് പാർലമെന്റിലാണ് ഇതിന്റെ ഉത്ഭവം. അവിടെ 12 നും 1 മണിക്കും ഇടക്കാണ് അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. സാധാരണ ഗതിയിൽ ശൂന്യവേള ചോദ്യോത്തരവേളയ്ക്കും സഭയിലെ സാധാരണ നടപടിക്രമങ്ങൾക്കും ഇടയിലായിരിക്കും സാധാരണ നിയമനിർമ്മാണ സഭകളിൽ അംഗങ്ങൾക്ക് ഏതെങ്കിലും വിഷയത്തെപ്പറ്റി പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനു നിരവധി പ്രക്രിയകളിലൂടെ കടന്നു പോകേണ്ടതുണ്ട്. സഭയിലെ മറ്റു നടപടിക്രമങ്ങൾക്ക് കാത്തു നിൽക്കാൻ കഴിയാതെയുള്ള അത്യാവശ്യമുള്ള കാര്യങ്ങളാണ് ചോദ്യരൂപേണ ഉന്നയിക്കുന്നത് .ശൂന്യവേള സമയത്ത് ഉന്നയിക്കേണ്ടതായ വിഷയങ്ങളുടെ നോട്ടീസ് സഭയിലെ അംഗങ്ങൾ [പാർലമെന്റ് -എം.പി ] സാധാരണയായി 10 മണിക്ക് മുൻപായി സഭയിൽ പ്രധാന ചുമതല നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥനു [ പ്രിസൈഡിംഗ് ഓഫീസർ ] നൽകുന്നു ഇത്തരം ചോദ്യങ്ങളെ സഭയിൽ ഉന്നയിക്കുന്നതിനു അനുവദിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്.ഇന്ത്യയിൽ ഇത് 1962 മുതലാണ് നിലവിൽ വന്നത്.