ശുഭ വാരിയർ
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞയും അവിടത്തെ ഉപഗ്രഹവിക്ഷേപണമികവിന് ഭാരതസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരം ലഭിച്ച ഒരു മലയാളിയുമാണ് ശുഭ വാരിയർ (Subha Warrier). PSLV C-37 പദ്ധതിയിലെ വിഡിയോ സിസ്റ്റം രൂപകൽപ്പനചെയ്തതിലും നിർമ്മിച്ചതിലും പ്രവർത്തിപ്പിച്ചതിലുമെല്ലാം ശുഭയുടെ സംഭാവന വളരെയധികമായിരുന്നു.[1]
ശുഭ വാരിയർ Subha Varier | |
---|---|
ദേശീയത | ഇന്ത്യക്കാരി |
വിദ്യാഭ്യാസം | തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ് |
തൊഴിൽ | സ്പേസ് എഞ്ചിനീയർ |
തൊഴിലുടമ | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ |
അറിയപ്പെടുന്നത് | 104 ഉപഗ്രഹങ്ങളെ ഒരുമിച്ചു വിക്ഷേപിച്ചതിന് |
ജീവിതപങ്കാളി(കൾ) | രഘു |
കുട്ടികൾ | രണ്ടുപേർ |
ജീവിതം
തിരുത്തുകആലപ്പുഴയിലാണ് ശുഭ വളർന്നത്.[2] തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും ഇലക്ട്രോണിൿ ആന്റ് കമ്മ്യുണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി.[3]
1991 -ൽ അവർ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ചേർന്നു.[3] അവിടെ അവർ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഏവിയോണിക് ഡിവിഷനിൽ ജോലി നോക്കുന്നു.[3]
പിഎസ്എൽവി സി 37 ബഹിരാകാശ ദൗത്യം 2017 ഫെബ്രുവരി 15 ന് 104 ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നു.[4][5] ഉപഗ്രഹങ്ങൾ ആറ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവയാണ്, ഓരോ ഉപഗ്രഹവും മറ്റൊന്നിൽ സ്പർശിക്കാതെ വിക്ഷേപിക്കുക മാത്രമല്ല, ഇത് സംഭവിച്ചു എന്നതിന് തെളിവുണ്ടായിരുന്നു എന്നത് പ്രധാനമാണ്.[3]
2017 മാർച്ചിൽ, ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഒരു അവാർഡ് സ്വീകരിക്കാൻ തിരഞ്ഞെടുത്ത മൂന്ന് ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അവർ.[4] 2017 ലെ അന്താരാഷ്ട്രവനിതാദിനത്തിൽ ന്യൂ ദില്ലിയിൽ വച്ച് അവർക്ക് നാരീശക്തിപുരസ്കാരം നൽകപ്പെട്ടു.[6]
അവലംബം
തിരുത്തുക- ↑ https://www.thehindu.com/news/cities/Thiruvananthapuram/powered-by-a-space-feat/article17419118.ece
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;govpic
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 3.2 3.3 "Cruising through constraints, this Malayali brings home laurels - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-04-21.
- ↑ 4.0 4.1 Rai, Arpan (March 8, 2017). "International Women's Day: 33 unsung sheroes to be awarded Nari Shakti Puraskaar". India Today (in ഇംഗ്ലീഷ്). Retrieved 2020-04-06.
- ↑ "PSLV-C37 / Cartosat -2 Series Satellite - ISRO". www.isro.gov.in. Archived from the original on 2019-12-11. Retrieved 2020-04-06.
- ↑ "Nari Shakti Awardees – Ms. Subha Varier. G, Kerela | Ministry of Women & Child Development | GoI". wcd.nic.in. Retrieved 2020-04-21.