ഭക്ഷ്യവസ്തുക്കൾ മരുന്നുകൾ തുടങ്ങിയ വസ്തുക്കൾ വൻതോതിൽ കേടുവരാതെ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് കോൾഡ് സ്റ്റോറേജ് അഥവാ ശീതീകരണശാല. കോൾഡ് സ്റ്റോറേജിൽ വളരെ താഴ്ന്ന താപനിലയിൽ ആണ് ഉല്പന്നങ്ങൾ സൂക്ഷിക്കുന്നത്. അതിനാൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന നശീകരണത്തെ കാര്യമായി ചെറുക്കാൻ കഴിയുകയും അതുമൂലം ഉല്പന്നങ്ങൾ ദീർഘകാലം ഉപയോഗയോഗ്യമായിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത ഉല്പന്നങ്ങൾ വ്യത്യസ്ത താപനിലകളിൽ ആണ് കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കപ്പെടുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശീതീകരണശാല&oldid=3646046" എന്ന താളിൽനിന്ന് ശേഖരിച്ചത്