ശീതരക്തജീവികൾ

(ശീതരക്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വന്തം ശരീരോഷ്മാവ് ക്രമീകരിക്കാൻ സാധിക്കാത്ത ജീവികളാണ് ശീതരക്തജീവികൾ അഥവാ അനിയതതാപികൾ (Cold blooded). ചുറ്റുപാടുമുള്ള താപവ്യതിയാനങ്ങൾക്കനുസരിച്ച് ഇത്തരം ജീവികളുടെ ശരീര ഊഷ്മാവും വ്യതിചലിക്കുന്നു. തണുത്ത അന്തരീക്ഷത്തിലായിരിക്കുന്ന അവസ്ഥയിൽ ഇവയുടെ ശരീരോഷ്മാവ് കുറയുന്നു. ഇത്തരം അവസരങ്ങളിൽ ജീവികൾ ഊഷ്മാവ് വർദ്ധിപ്പിക്കാനായി വെയിൽ കായുകയും മറ്റും ചെയ്യുന്നു. ഊഷ്മാവ് വർദ്ധിച്ചിരിക്കുന്ന കാലാവസ്ഥയിൽ ഇവ തണുപ്പുള്ള സാഹചര്യത്തിലേക്കു നീങ്ങുന്നു.

പാമ്പുകളും മറ്റും ശീതരക്തജീവികളാണ്. ഇത്തരം ജീവികളുടെ ശരീരോഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയോ താഴുകയോ ചെയ്താൽ അത് ഇത്തരം ജീവികളുടെ നാശത്തിനു കാരണമാകുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശീതരക്തജീവികൾ&oldid=1966900" എന്ന താളിൽനിന്ന് ശേഖരിച്ചത്