ശീതപ്പാൽ
കന്യാകുമരി ജില്ലയിലെ ഒരു ഗ്രാമം
കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമമാണ് ശീതപ്പാൽ. നാഗർകോവിലിൽ നിന്ന് ഇവിടേക്ക് ഏകദേശം എട്ട് കിലോമീറ്റർ ദൂരമുണ്ട്. വയലുകളും തെങ്ങിൻ മരുപ്പച്ചകളും നിറഞ്ഞ ഈ ഗ്രാമത്തിൽ ഏകദേശം 500 പേർ താമസിക്കുന്നുണ്ട്. ജലസേചനത്തിനായി ഒരു കനാൽ ഉണ്ട്. ഈ ഗ്രാമത്തിനടുത്തായി താടകമല എന്നൊരു കുന്നുണ്ട്. രാമായണത്തിൽ വിശ്വാമിത്രന്റെ യാഗം മുടക്കാൻ വന്ന താടകയെ രാമൻ വധിച്ചു. അവളുടെ പേരിലുള്ളതാണു ഈ പർവ്വതം. കൂടാതെ തിരുവള്ളുവർ ട്രസ്റ്റ് എന്ന സംഘടന നടത്തുന്ന വൃദ്ധസദനവും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഹൈന്ദവ ക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും ഉണ്ട്.