ശിവപുരാണം
(ശിവ പുരാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ഓരോന്നിലുമുള്ള ശ്ലോകങ്ങൾ
- വിന്ധ്യേശ്വര സംഹിത - 10,000
- രുദ്ര സംഹിത - 8,000
- വൈനായക സംഹിത - 8,000
- ഉമാസംഹിത - 8,000
- മാത്രി സംഹിത - 8,000
- രുദ്രൈകാദശ സംഹിത - 13,000
- കൈലാസ സംഹിത - 6,000
- ശതരുദ്ര സംഹിത - 3,000
- സഹസ്രകോടിരുദ്രസംഹിത - 11,000
- കോടിരുദ്ര സംഹിത - 9,000
- വയാവിയ സംഹിത - 4,000
- ധർമ്മ സംഹിത - 12,000