ശിവ അയ്യാദുരൈ
ഇന്നത്തെ രൂപത്തിലുള്ള ഇ മെയിൽ സംവിധാനത്തിലുള്ള ഘടകങ്ങളോടെയുള്ള ഒരു ആദ്യകാല സോഫ്റ്റ് വെയറിന് രൂപം നല്കിയ ഭാരതീയനായ കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് ശിവ അയ്യാദുരൈ.[1] [2]
ശിവ അയ്യാദുരൈ | |
---|---|
ജനനം | 2 ഡിസംബർ 1963 |
ദേശീയത | Indian American |
പൗരത്വം | അമേരിക്കൻ |
കലാലയം | മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
അറിയപ്പെടുന്നത് | Electronic mail technologies, integrative medicine |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | systems biology, കമ്പ്യൂട്ടർ ശാസ്ത്രം, scientific visualization, traditional medicines |
ഡോക്ടർ ബിരുദ ഉപദേശകൻ | C. Forbes Dewey, Jr. |
മറ്റു അക്കാദമിക് ഉപദേശകർ | നോം ചോംസ്കി, Robert S. Langer |
വെബ്സൈറ്റ് | http://vashiva.com/ |
EMAIL എന്ന സോഫ്റ്റ്‌വെയർ
തിരുത്തുകഇന്ന് എല്ലാ ഈ മെയിൽ സംവിധാനങ്ങളിലുമുപയോഗിക്കുന്ന ഇൻബോക്സ്, ഔട്ട്ബോക്സ്, ഫോൾഡറുകൾ, മെമ്മോ, അറ്റാച്ച്മെന്റ്, അഡ്രസ്ബുക്ക് തുടങ്ങിയവയെളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് 1978 ലാണ് അയ്യാദുരൈ ഇന്റർ ഓഫീസ് മെയിൽ സിസ്റ്റം അവതരിപ്പിച്ചത്.[3]
വിമർശനങ്ങൾ
തിരുത്തുകഇദ്ദേഹത്തിന്റെ അവകാശ വാദങ്ങളെ തള്ളിക്കളയുന്ന കൂട്ടരുടെ അഭിപ്രായത്തിൽ നിലവിലുണ്ടായിരുന്ന ഒരു ആശയത്തെ സ്വന്തം പേരിൽ ഒരു പുതിയ സോഫ്റ്റ് വെയർ ഉണ്ടാക്കി എന്നതു മാത്രമാണ് ആ അവകാശ വാദങ്ങൾ. AEROPLANE എന്ന പേരിൽ ഒരു പുതിയ വിമാനം ഉണ്ടാക്കിയാൽ ആ വിമാനം ഉണ്ടാക്കിയയാൾക്ക് വിമാനത്തിന്റെ കണ്ടു പിടുത്തത്തെ സ്വന്തമാക്കാൻ കഴിയില്ല എന്നതു പോലെ EMAIL എന്ന പേരിൽ ഒരു ഈ-മെയിൽ സോഫ്റ്റ് വെയർ ഉണ്ടാക്കുകയും അതിന് പകർപ്പവകാശം നേടുകയുമാണ് ഇദ്ദേഹം ചെയ്തതെന്നും വാദിക്കപ്പെടുന്നു.[4]
അവലംബം
തിരുത്തുക- ↑ The Inventor of Email is VA Shiva Ayyadurai - The Facts
- ↑ The Man Who Invented Email - TIME Magazine
- ↑ ശിഹാബുദ്ദീൻ തങ്ങൾ (2014-08-31). "'ഈമെയിലി'ന് 32 വയസ്സ്; സൃഷ്ടിച്ചത് ഇന്ത്യക്കാരൻ" (പത്രലേഖനം). മാതൃഭൂമി. Archived from the original on 2014-09-01. Retrieved 2014-09-01.
{{cite news}}
: Cite has empty unknown parameter:|11=
(help) - ↑ സുജിത് കുമാർ (21 സെപ്റ്റംബർ 2014). "ഈമെയിൽ - ചരിത്രവും അവകാശവാദവും". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.