ശിവഗിരി ശ്രീനാരായണ ഗുരുകുലം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ശിവഗിരി മഠത്തിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയാണ് ശ്രീ നാരായണ ഗുരുകുലം.ആദ്ധ്യാത്മികമായ ഗുരു ശിഷ്യ പാരസ്പര്യത്തിൽ ഉള്ള ഒരു മാതൃക വിദ്യാഭ്യാസസ്ഥാപനം 1923ൽ നടരാജഗുരു നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹതോടും കൂടി സംസ്ഥാപനം ചെയ്തു. `നാരായണ ഗുരുകുലം ´എന്നതിന് പേരിട്ടു. ഇന്നും നാരായണ ഗുരുകുലത്തിൽ തന്നെ താമസിച്ചു കൊണ്ട് വിദ്യ അഭ്യസിക്കുന്ന കുട്ടികളും മുതിർന്നവരും ഉണ്ട്. മാത്രമല്ല, വിവിധ കലയും ഇവിടെ അഭ്യസിപ്പിക്കുന്നു. ശിവഗിരി ഉത്സവത്തിന് മുൻപായിട്ടാണ് ഇവിടെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികൾ നടത്തുന്നത്. നാരായണ ഗുരുകുലത്തിന്റെ മുഖ്യകാര്യാലയം വർക്കല ശ്രീനിവാസപുരത്താണ്. ആത്മീയമായ പഠനത്തിനും ശ്രീനാരായണ ദർശനങ്ങളുടെ പ്രചരണത്തിനുമായി ശ്രീനിവാസപുരത്ത് നാരായണഗുരുകുലം പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ 20മുതൽ 28വരെ സെമിനാർകളും പ്രഭാഷണവും അവിടെ നടത്തി വരുന്നു. നടരാജഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്. നടരാജഗുരുവിനു ശേഷം നിത്യ ചൈതന്യയതിയായിരുന്നു ഗുരു. യതി ഗുരുവിന്റെ കാലശേഷം മുനി നാരായണപ്രസാദ് സ്വാമികളാണ് ഗുരു സ്ഥാനത്ത് വന്നത്. പ്രസാദ് സ്വാമികൾ വേദത്തിലും ശ്രീനാരായണ ദർശനങ്ങളിലും അറിവുള്ള സന്യാസി ശ്രേഷ്ഠനാണ്