ശിരോവസ്ത്രം
തലമറയ്ക്കുന്ന വസ്ത്രത്തിനെയാണ് ശിരോവസ്ത്രം എന്നു പറയുക. പല സമൂഹങ്ങളിലും നാട്ടാചാരത്തിന്റെയും സംസ്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും ഭാഗമായി തലമറയ്ക്കുന്നു. ഇസ്‌ലാമിൽ സ്ത്രീകൾക്ക് തലമറയ്ക്കൽ നിർബന്ധമാണ്. 'മഫ്ത' എന്നാണ് ഈ വസ്ത്രത്തിന് പറയുന്ന പേര്. മക്കന, തട്ടം എന്നിവ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സാംസ്കാരിക അടയാളമായി ഗണിക്കപ്പെടുന്നു. മത ചിഹ്നമായി മുസ്‌ലിം സ്ത്രീകളിലാണ് ശിരോവസ്ത്രം വ്യാപകമെങ്കിലും ജൂത -ക്രൈസ്തവ മതങ്ങളിലും ശിരോവസ്ത്രം നിർദ്ദേശിക്കപ്പെടുന്നുണ്ട്. മധ്യകാല യൂറോപ്പിൽ വിവാഹിതരായ സ്ത്രീകളുടെ അടയാളമായി ശിരോവസ്ത്രം ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ ചില ക്രൈസ്തവ വിഭാഗങ്ങൾ ഇപ്പോഴും ശിരോവസ്ത്രമുപയോഗിക്കുന്നുണ്ട്[1]. ക്രൈസ്തവ സന്ന്യാസിനീ സമൂഹങ്ങളിൽ മിക്കവയുടെയും ഔദ്യോഗിക വേഷക്രമത്തിൽ ശിരോവസ്ത്രവും ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ വേഷവിധാനത്തിന്റെ ഭാഗമായി പുരുഷൻമാരും ശിരോവസ്ത്രം ധരിക്കാറുണ്ട്. അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത വേഷവിധാനം ഇതിനൊരു ഉദാഹരണമാണ്. സിക്ക് മതക്കാരിൽ പുരുഷന്മാർക്കും ശിരോവസ്ത്രധാരണം കർശനമാണ്. ശിരോവസ്ത്രധാരണത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ടതലത്തിൽ വിവാദങ്ങളായിട്ടുണ്ട്. ഇന്ത്യയിലും ചില വിദ്യാലയങ്ങളിൽ ശിരോവസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.[2]
മതഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ
തിരുത്തുകഖുർആനിൽ
തിരുത്തുകസദാചാരമര്യാദയായിട്ടും അതുവഴി അവരുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും ശല്യപ്പെടുത്തലുകളിൽ നിന്ന് രക്ഷയായിട്ടുമാണ് ഖുർആൻ സത്രീകളോട് വസ്ത്രവിധാനത്തിൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെടുന്നത്[3][4]. ഇസ്‌ലാമിന്റെ സാങ്കേതികഭാഷയിൽ സ്ത്രീകളുടെ ഇസ്‌ലാമികവേഷത്തെ ഹിജാബ് എന്ന് പറയുന്നു.
ബൈബിളിൽ
തിരുത്തുകപ്രാർത്ഥനാ വേളകളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന് പൗലോസ് അപ്പസ്തോലൻ തന്റെ ലേഖനങ്ങളിൽ ശക്തമായ നിർദ്ദേശം നൽകുന്നുണ്ട്. അതേ സമയം, പുരുഷന്മാർ ശിരോവസ്ത്രം ധരിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്യുന്നു. [5]
അവലംബം
തിരുത്തുകചിത്രസഞ്ചയം
തിരുത്തുക-
ഒരു ക്രിസ്ത്യൻ സന്ന്യാസിനി
-
രാജസ്ഥാനി യുവതി
-
ഇറാനിയൻ വനിത
-
ശിരോവസ്ത്ര ശില്പം
-
തുർക്കി വനിതകൾ
-
വങ്കാരി മഥായ്