പശുക്കളുടെ അരോഗ്യവും, പാലിന്റെ ശുദ്ധിയും ഉറപ്പാക്കാൻ ശാസ്ത്രീയമായ രീതിയിൽ കറവ നടത്തേണ്ടതുണ്ട്. [1]

പ്രധാനമായും രണ്ടുരീതികളാണ് കൈകൊണ്ടുള്ള കറവരീതിയ്ക്ക് അവലംബിയ്ക്കുന്നത്.

1.നിർലേപനം

തിരുത്തുക

പെരുവിരലും,ചൂണ്ടുവിരലും മുലക്കാമ്പിനുമുകളിൽ അമർത്തിപ്പിടിച്ച് താഴേയ്ക്ക് വലിച്ചു കറക്കുന്നു. മുലക്കാമ്പിനു നീളമുള്ള പശുക്കളിൽ ഈ രീതി നല്ലതാണ്. രണ്ടു കൈ കൊണ്ടും ഇങ്ങനെ വലിച്ചു കറക്കാവുന്നതാണ്.

2. മുഴുക്കൈ രീതി

തിരുത്തുക

നിവർത്തിയ കൈ വെള്ളയോട് മുലക്കാമ്പ് ചേർത്തുവച്ച് മുലക്കാമ്പിന്റെ മുകളറ്റത്ത് പെരു വിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഒരു വളയമുണ്ടാക്കുകയും മറ്റുമൂന്നു വരലുകൾ കൊണ്ട് പാൽ പിഴിഞ്ഞ് താഴേയ്ക്കു വിടുകയും ചെയ്യുന്ന രീതിയാണിത്. ഒരേ അളവിൽ മർദ്ദം മുലകളിൽ അനുഭവപ്പെടുന്നതിനാൽ പശുക്കൾക്ക് ഈ രീതി കൂടുതൽ അനുപേക്ഷണീയമാണ്.

പെരുവിരൽ മടക്കി മുലക്കാമ്പിനോട് ചേർത്ത് വച്ച് കറക്കുന്ന ഫിസ്റ്റിങ്ങ് എന്ന രീതിയും ഉണ്ട്. ഇത് തെറ്റായ കറവരീതിയാണ്. അകിടിൽ ഒരേസ്ഥലത്തു തന്നെ മർദ്ദം ഏൽക്കുന്നതിനാൽ മുലക്കാമ്പിന്റെ ക്ഷതത്തിനും, അകിടുവീക്കത്തിനും സാദ്ധ്യത ഉണ്ട്. [2]

ശ്രദ്ധിയ്ക്കേണ്ടത്

തിരുത്തുക

പാൽ ചുരത്തലിനു പ്രേരകമായ ഹോർമോണിന്റെ പ്രവർത്തനം ഏഴുമിനിട്ടിനുള്ളിൽ തീരുന്നതിനാൽ ആ സമയത്തിനുള്ളിൽ തന്നെ കറവ പൂർത്തിയാക്കണം.

കറവയ്ക്കു മുൻപും, പിൻപും അകിടും കാമ്പുകളും ശുദ്ധമായ വെള്ളത്തിൽ കഴുകി വൃത്തിയാക്കണം.

കറവക്കാരന്റെ കൈകൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയിരിയ്ക്കണം.

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-11. Retrieved 2014-01-07.
  2. കർഷകശ്രീ. 2012 സെപ്റ്റംബർ .പു.74

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശാസ്ത്രീയ_കറവ_രീതികൾ&oldid=3900706" എന്ന താളിൽനിന്ന് ശേഖരിച്ചത്