ശാന്തിപാഠം
അഥർവ വേദത്തിലെ പ്രാർത്ഥനയാണിത്. ഉപനിഷത്ത് പഠിക്കാനാരംഭിക്കുമ്പോഴും പാഠാവസാനത്തിലും ഗുരുവും ശിഷ്യനും ചേർന്ന് ചൊല്ലേണ്ടതാണിത്. വേദക്രമമനുസരിച്ച് 5 ശാന്തിപാഠങ്ങൾ ഉണ്ട്. ഗുരു ശിഷ്യന് ഉപദേശിച്ചുകൊടുക്കുന്ന രീതിയിലാണ് ഉപനിഷത്തുകൾ എഴുതപ്പെട്ടിരിക്കുന്നത്. എല്ലാ ഉപനിഷത്തുകളും തുടങ്ങുന്നത് ഒരു പ്രാർത്ഥനയോടെയാണ്. ഓരോ വേദത്തിനും വെവ്വേറെ പ്രർത്ഥനയുണ്ട്. ഏത് വേദത്തിൽപെട്ടതാണോ ഉപനിഷത്ത് ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത് സാധാരണ തുടങ്ങുക. ഗുരുവും ശിഷ്യനും ഒന്നിച്ച് ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ധ്യയനം ആരംഭിക്കുന്നത്. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന് മൂന്ന് തവണ ചൊല്ലുന്നതും പതിവാണ്. ഇത് ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്.
ശാന്തിപാഠങ്ങൾ 5-ൽ കൂടുതൽ ഉള്ളതായി പല പാരമ്പര്യക്കാരും പറയുന്നുണ്ട്. 10 ശാന്തിപാഠങ്ങൾ ശങ്കരമഠക്കാർ സ്വീകരിച്ചിരിക്കുന്നു.
പത്ത് ശാന്തിപാഠങ്ങൾ
തിരുത്തുക“ | ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ ഭദ്രം പശ്യേമാക്ഷഭിർയജത്രഃ |
” |
ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കർണ്ണങ്ങൾ ശ്രവിക്കട്ടെ, ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കണ്ണുകൾ കാണട്ടെ, ദേവഹിതമനുസരിച്ചുള്ള ആയുസ്സ് ആരോഗ്യമുള്ള അംഗങ്ങളോടെ ഞങ്ങൾ ജീവിച്ചു തീർത്തിടട്ടെ, ഇന്ദ്രൻ നമുക്കു സ്വസ്തിയേകട്ടെ, (പൂഷാവ്) സൂര്യൻ നമുക്ക് സ്വസ്തിയേകട്ടെ, ആസുരനാശകനായ താർക്ഷ്യൻ നമുക്കു സ്വസ്തിയേകട്ടെ, ദേവഗുരു ബൃഹസ്പതി നമുക്കു സ്വസ്തിയേകട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ