ശാന്തശീലൻ കതിർഗാമർ (11 April 1934 – 25 July 2015) ശ്രീലങ്കയിലെ പ്രമുഖ ചരിത്രകാരനും ഇടതുപക്ഷപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്നു.

ശാന്തശീലൻ കതിർഗാമർ
சீலன் கதிர்காமர்
ജനനം(1934-04-11)11 ഏപ്രിൽ 1934
മരണം25 ജൂലൈ 2015(2015-07-25) (പ്രായം 81)
കലാലയംUniversity of Ceylon, Peradeniya
International Christian University
തൊഴിൽAcademic

മുൻ കാലജീവിതം

തിരുത്തുക

ഉത്തര ശ്രീലങ്കയിലെ ചാവക്കച്ചേരിയിലാണ് 1934 ഏപ്രിൽ 11 നാണ് കതിർഗാമർ ജനിച്ചത്. അദ്ദേഹം റവ: ജെ ഡബ്ലിയു എ കദിർഗാമരുടെ മകനാണ്. അമ്മ, ഗ്രേസ് നേസമ്മ ഹിച്ച്കോക്ക് ആയിരുന്നു. 1941 മുതൽ 1945 വരെ മലയായിലെ സെറെംബാനിൽ ആയിരുന്നു തന്റെ ബാല്യകാലം ചെലവഴിച്ചത്. ശ്രീലങ്കയിൽ തിരിച്ചുവന്ന് ജാഫ്നാ കോളജിൽ പഠിച്ചു. 1959ൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ശ്രീലങ്ക, പെരദെനിയയിൽ ചരിത്രത്തിൽ ബി ഏ പാസ്സായി. ഇടതുപക്ഷപ്രവർത്തകനായി അദ്ദേഹം മാറി. ലങ്കാ സമ സമാജ് പർട്ടിയുടെ അനുഭാവിയായി മാറി. കതിർഗമാർ ശകുന്തളയെ വിവാഹം കഴിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്. രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധനായ അഹിലൻ കതിർഗാമർ മകനാണ്.

ഔദ്യോഗികജീവിതം

തിരുത്തുക

1959 മുതൽ 1969 വരെ ജാഫ്നാ കോളജിൽ ചരിത്രം പഠിപ്പിച്ചു. 1970 മുതൽ 1978 വരെ അദ്ദേഹം കൊളംബോയിലെ യൂണിവേഴ്സിറ്റി കോളജിൽ ചരിത്രാധ്യാപകനായി. 1974ൽ ജപ്പാനിൽ പോയി മാസ്റ്റേഴ്സ് ഡിഗ്രി കരസ്തമാക്കി. 1982ൽ ജാഫ്നാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സിനിയർ പ്രൊഫസ്സർ ആയി. 1934ൽ ജാഫ്നയിലെ ചാവക്കച്ചേരിയിൽ ശാന്തശീലൻ കതിർഗാമർ ശീലൻ എന്നാണറിയപ്പെട്ടത്. ലങ്ക സമാ സമാജ് പാർട്ടിയുമായിച്ചേർന്നു പ്രവർത്തിച്ചു. മൂവ്മെന്റ് ഫോർ ഇന്റർ റേഷ്യൽ ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി ജാഫ്നാ സിറ്റിസൺസ് കമ്മറ്റിയും രൂപീകരിച്ചു. ദി തമിൾ ഓഫ് ലങ്ക; ദെയർ സ്ട്രഗിൾസ് ഫോർ ജസ്റ്റിസ് അന്റ് ഇക്വാലിറ്റി വിറ്റ് ഡിഗ്നിറ്റി, ദി ലെഫ്റ്റ് റ്റ്രഡീഷൻ ഇൻ ലങ്കൻ പൊളിറ്റിക്സ് എന്നീ പ്രശസ്ത കൃതികൾ രചിച്ചു. 2015 ജൂലൈ നു അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ശാന്തശീലൻ_കതിർഗാമർ&oldid=2245577" എന്ന താളിൽനിന്ന് ശേഖരിച്ചത്