ഇസ്ലാമിക സൂഫി പാതയിലെ പ്രധാന സാധക മാർഗ്ഗങ്ങളിലൊന്നാണ് ശാദുലിയ്യ ഥരീഖത്ത്. സൂഫികളിൽ പ്രമുഖ വ്യക്തിത്വവും ,ഖുതുബ് ഉം ആയിരുന്ന സയ്യിദ് അബുൽ ഹസൻ അലി ശാദുലി യാണ് ശാദുലിയ്യ ത്വരീഖത്തിൻറെ സ്ഥാപകൻ [1]. സിറിയൻ ഡമാസ്കസിലെ ശൈഖ് മുഹമ്മദ് അൽ യഅഖൂബി യാണ് ഇപ്പോഴത്തെ ശാദുലി ആചാര്യൻ. ആഫ്രിക്കൻ ഏഷ്യൻ ഭൂഖണ്ഡങ്ങളിൽ പ്രചാരമുള്ള സാധക മാർഗ്ഗമാണിത്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മതം പ്രചരിപ്പിച്ച ഇസ്ലാമിക മിഷനറിമാർ ഈ മാർഗ്ഗത്തിൽ പെട്ട സൂഫികളായിരുന്നു. ഫാസ്സിയ്യാത്തു, ദർഗ്ഗാവിയ്യ, ബദവിയ്യ തുടങ്ങി അഞ്ചോളം ഉപ വിഭാഗങ്ങൾ ഈ മാർഗ്ഗത്തിലുണ്ട് [2].

താളാത്മകമായ ബൈത്തുക്കൾ ആലപിച്ചു ഇളകിയാടി നടത്തുന്ന റാത്തീബുകൾ ശാദുലി സാധകരുടെ പ്രത്യേകതയാണ്. ശാദുലിയ്യ റാത്തീബ് എന്നാണ് അവ അറിയപ്പെടുന്നത്.[3] ലോക പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ്ദ യുടെ രചയിതാവ് ഇമാം ബുസൂരി , ഈജിപ്തിൽ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പടനയിച്ച അബുൽ ഹസ്സൻ ശാദുലി , സൂഫി വനിത സയ്യിദ നഫീസ, ഇബ്നു ബത്തൂത്ത യുടെ മുർഷിദ് ബുർഹാൻ ഉദ്ദിൻ[4] ഉൾപ്പെടെ നിരവധി പ്രഗല്ഭർ ശാദുലി മാർഗ്ഗികളായിരുന്നു. ശാദുലിയയുടെ ഇന്ത്യൻ വക്താക്കളാണ് ശൈഖ് അബൂബക്കർ മിസ്കീൻ, ശൈഖ് മീര് അഹ്മദ് ഇബ്രാഹീം തുടങ്ങിയവർ . ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലി, ശൈഖ് മുഹ് യുദ്ദീൻ അബ്ദുൽ ഖയ്യൂം അത്തിപ്പറ്റ, വടകര മുഹമ്മദ് ഹാജി തങ്ങൾ എന്നിവർ കേരളത്തിലെ പ്രമുഖ ശാദുലി സൂഫികളാണ് .

ഇത് കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Sufis & Shaykhs [3] - World of Tasawwuf". spiritualfoundation.net. Archived from the original on 2012-09-11. Retrieved 2015-02-26.
  2. [1] Shahdili section of Dr. Godlas' Sufism website. Discusses various Shadhili branches
  3. Shadhili Tariqa Archived 2010-02-01 at the Wayback Machine. A comprehensive introduction with material from Sh. Nuh Keller
  4. /ibn-batuta
"https://ml.wikipedia.org/w/index.php?title=ശാദുലിയ്യ&oldid=3971286" എന്ന താളിൽനിന്ന് ശേഖരിച്ചത്