ശശിധരൻ കെ.പി.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രൊഫ കെ പി ശശിധരൻ പാലക്കാട്ട് ഗവ വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അദ്ധ്യാപകനായിരുന്നു. സർക്കാർ സേവനത്തിൽ നിന്ന് പിരിയുന്നത്തിനു മുമ്പ് മണിമലക്കുന്നു ഗവ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നു. ഒരു വര്ഷം കേരള ഭാഷാ സ്ഥാപനത്തിൽ ഡയറക്ടരുമായിരുന്നു. ഇന്ഗ്ലീഷ് ഭാഷാ അദ്ധ്യാപകനായിരുന്ന അദ്ദേഹം മലയാള ഭാഷയിൽ 25 ലധികം നോവലുകളും ചെറുകഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളും വിവർത്തനങ്ങളും രചിട്ടുണ്ട്. സോവിയറ്റ് ലാൻഡ് അവാർഡും (1981) കേരള സാഹിത്യ അക്കാഡമിയുടെ മുതിർന്ന സാഹിത്യ കാരന്മാർക്കുള്ള പ്രത്യേക അവാർഡിനും (2013) അർഹനായി . ജനനം : ആലപ്പുഴ ജില്ലയിൽ മങ്കൊമ്പ് തെക്കെകരയിൽ ജൂൺ 10 , 1938 മരണം : ജൂൺ 17, 2015 വിദ്യാഭ്യാസം: മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂളിൽ ( 1954-1955) , ആലപ്പുഴ എസ് ഡി കോളേജിൽ ഇന്ടർമീഡിയറ്റ്(1955-57) , തിരുവനന്തപുരം യൂനിവെര്സിട്ടി കോളേജിൽ നിന്ന് ഇങ്ങ്ലീഷ് സാഹിത്യത്തിൽ ബി എ ഹോനേര്സ് (1957-60), കോഴിക്കോട് യൂനിവേര്സിട്ടിയില് നിന്ന് പി എച് ഡി(1991) അദ്ധ്യാപന ജീവിതം തുടങ്ങിയത് കൊഴെഞ്ചേരി സെന്റ് തോമസ് കോളേജിൽ (1960) , തുടർന്നു പാലക്കാട്ട് വിക്ടോറിയ കോളേജിൽ(1961-1971) , എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറും ഇങ്ങ്ലീഷ് വിഭാഗം തലവനും (1971-1990) മണിമലക്കുന്നു ഗവ കോളേജിൽ പ്രിൻസിപൽ (1991-92) സംസ്ഥാന ഭാഷാ സ്ഥാപന ഡയരക്ടർ (1992-93);
പ്രധാനപ്പെട്ട അംഗീകാരങ്ങൾ 1.സോവിയറ്റ് ലാന്ഡ് അവാർഡ് 1982 2.എം വി മേമ്മോറിയൽ അവാർഡ് ,2010 3. കേരള സാഹിത്യ അക്കാദമി അവാർഡ് , 2013 പ്രധാനപ്പെട്ട പുസ്തകങ്ങൾ നോവലുകൾ 1. അന്തസ്സുള്ള മനുഷ്യർ : മംഗളോദയം പ്രസിദ്ധീകരണം 2.ഉപ്പു , നാഷണൽ ബുക്ക്സ്(1968) 3. ഈ വെളിച്ചം ഈ ദുഃഖം :മംഗളോദയം ചെറുകഥാ സമാഹാരങ്ങൾ 4.ഉദിക്കുന്നു അസ്തമിക്കുന്നു 5.ഡാർലിംഗ് ആക്ഷേപ ഹാസ്യം 6. വേദാന്തിക്കസ് (മാതൃഭൂമി വാരികയിൽ ഖണ്ടശ്ശ പ്രസിദ്ധീകരിച്ചു ), പൂർണ പബ്ലികേഷൻസ് കോഴിക്കോട് , 1970 പഠനങ്ങൾ 7.റഷ്യൻ സാഹിത്യം എന്ത് എന്തുകൊണ്ട് പ്രഭാത് പബ്ലിഷേർസ്, തിരുവനന്തപുരം 1981 8. മരണമില്ലാത്ത വയലാർ, ഇന്ത്യ പ്രസ് , കോട്ടയം (1984) 9.കവിതയുടെ സാഫല്യം.മംഗലാ പ്രിന്റിംഗ് പ്രസ് (1982) 10.കാലഘട്ടത്തിന്റെ ശബ്ദങ്ങൾ 11.കവിതയുടെ മൂന്നു വഴികൾ , ബുക്ക് ക്ലബ്, (1983) പരിഭാഷകൾ 12.ആർക്കും വേണ്ടാത്ത ജുഡ്, നാഷണൽ ബുക്ക് സ്റ്റാൾ , കോട്ടയം , 1973 13.കുറ്റവും ശിക്ഷയും, ചിന്താ പബ്ലിഷേർസ്, 2010 14.യുദ്ധവും സമാധാനവും,ചിന്താ പബ്ലിഷേർസ്, 2010 15.നോത്രദാമിലെ കൂനൻ, ചിന്താ പബ്ലിഷേർസ്, 2010 16.അല്സേഷ്ടീസ്,ഡി സി ബുക്ക്സ് ,കോട്ടയം , 2000 17.ജുലിയസ് സീസർ, ഡി സി ബുക്ക്സ് ,കോട്ടയം , 2000 18.ഹെന്റി അഞ്ചാമൻ, ഡി സി ബുക്ക്സ് ,കോട്ടയം , 2000 19.വിണ്ട്സരിലെ ഭാര്യമാർ ,ഡി സി ബുക്ക്സ് ,കോട്ടയം , 2000 20.ട്രോയിലസം ക്രെസ്സ്ടയും, ഡി സി ബുക്ക്സ് ,കോട്ടയം , 2000 21.സിംബെലിൻ,ഡി സി ബുക്ക്സ് ,കോട്ടയം , 2000 22.ലെസൻ ഇൻ ലവ് ഡി സി ബുക്ക്സ് ,കോട്ടയം , 2000, 23.റിച്ചാർഡ് മൂന്നാമൻ , ഡി സി ബുക്ക്സ് ,കോട്ടയം , 2000 24.ആൾ ഈസ് വെൽ ദാറ്റ് എന്ട്സ് വെൽ :ഡി സി ബുക്ക്സ് ,കോട്ടയം , 2000 സഞ്ചാര സാഹിത്യം 25.ലെനിൻ പിറന്ന മണ്ണിൽ, പ്രഭാത് ബുക്ക് ഹൌസ് ,1985 ബാല സാഹിത്യം 26.കരിക്കട്ടയിൽ വിരിഞ്ഞു കേരള ഭാഷ സ്ഥാപനം 1998 മറ്റുള്ളവ 27. ഇന്ത്യൻ സാഹിത്യ സ്രഷ്ടാക്കൾ : കേശവദേവ് , കേരള സാഹിത്യ അക്കാദമി 1985 28. കാലഘട്ടത്തിന്റെ കവികൾ , കൊനാരാക് പബ്ലിഷേർസ് , 1991 29. കൃഷ്ണ, മാക്മില്ലൻ പ്രസ് ന്യു ദൽഹി (1982) കുടുമ്ബാംഗങ്ങൾ : ഭാര്യ: നാരായണി കുഞ്ഞമ്മ : മക്കൾ : മീന , രാജു . മായ .