ശരീഫിയൻ പരിഹാരം
മധ്യപൗരസ്ത്യദേശത്തെ പുതിയ അറബിരാഷ്ട്രങ്ങൾക്കായി ടി.ഇ ലോറൻസ് 1918 ൽ നിർദ്ദേശിച്ച ഭരണസംവിധാനമാണ് ശരീഫിയൻ പരിഹാരം അഥവാ ശരീഫിയൻ സൊല്യൂഷൻ എന്നറിയപ്പെടുന്നത്.
മക്കയിലെ അന്നത്തെ ശരീഫ് ഹുസൈൻ ബിൻ അലി അൽ ഹഷീമിയുടെ നാലു മക്കളിൽ മൂന്ന് പേരെ മൂന്ന് പ്രദേശങ്ങളുടെ അധികാരമേൽപ്പിക്കുകയാണ് ഇതിലൂടെ നടന്നത്. ബാഗ്ദാദിലും ലോവർ മെസപ്പൊട്ടേമിയയിലും ശരീഫ് ഹുസൈന്റെ രണ്ടാമത്തെ മകൻ അബ്ദുല്ലയും, സിറിയയിൽ മൂന്നാമത്തെ മകൻ ഫൈസലും അപ്പർ മെസപ്പൊട്ടേമിയയിൽ നാലാമത്തെ മകൻ സൈദും ഇങ്ങനെ അധികാരത്തിലെത്തി. ശരീഫ് ഹുസൈൻ ഈ പ്രദേശങ്ങളിൽ ഇടപെടുകയില്ല. ഒന്നാമത്തെ മകനായ അലി ഹിജാസിൽ ശരീഫ് ഹുസൈന്റെ പിൻഗാമിയാകുമെന്ന് ധാരണയിലെത്തി[2].
എന്നാൽ 1920 ജൂലൈയിൽ ഫ്രാൻസ് സിറിയയിൽ നിന്ന് ഫൈസലിനെ നീക്കിയതും 1920 നവംബറിൽ ഫൈസലിന്റെ സിറിയയുടെ തെക്കൻ ഭാഗമായിരുന്ന ട്രാൻസ്ജോർഡാനിലേക്ക് അബ്ദുല്ലയുടെ വരവും ശരീഫിയൻ പരിഹാരം എന്ന തത്വത്തിന്റെ കഥകഴിച്ചെങ്കിലും ബ്രിട്ടീഷ് മേഖലാനയത്തിന്റെ അനൗദ്യോഗിക നാമമായി തുടർന്നു. ഫൈസലും അബ്ദുല്ലയും യഥാക്രമം ഇറാഖിനെയും ട്രാൻസ്ജോർഡാനെയും ഭരിക്കുമെന്ന് തീരുമാനിക്കപ്പെട്ടെങ്കിലും; സെയ്ദിന് ഭരണം നഷ്ടപ്പെട്ടു,
ഒരുഭാഗത്ത് കാര്യം നേടാൻ മറ്റൊരു പ്രദേശത്ത് സമ്മർദ്ദം ചെലുത്തുകയെന്ന[3] ബ്രിട്ടീഷ് തന്ത്രം അധികം മുന്നോട്ടുപോയില്ല. കുടുംബത്തിന്റെ പരസ്പര ഐക്യം താറുമാറായി[4][5].
1951 ൽ അബ്ദുല്ല കൊല്ലപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നും ജോർദാൻ ഭരിക്കുന്നു . രാജവംശത്തിന്റെ മറ്റ് രണ്ട് ശാഖകൾ അതിജീവിച്ചില്ല; 1924/25 ൽ ബ്രിട്ടീഷുകാർ ഹുസൈനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് അലിയെ ഇബ്ൻ സൗദ് പുറത്താക്കി, ഫൈസലിന്റെ ചെറുമകനായ ഫൈസൽ രണ്ടാമനെ 1958 ലെ ഇറാഖ് അട്ടിമറിയിൽ വധിച്ചു.
അവലംബങ്ങൾ
തിരുത്തുക- ↑ "BBC NEWS - UK - Lawrence's Mid-East map on show".
- ↑ Paris 2004, p. 50.
- ↑ Rogan, Eugene L. (2016). "The Emergence of the Middle East into the Modern State System". In Fawcett, Louise (ed.). International relations of the Middle east. Oxford University Press. p. 50. ISBN 978-0-19-870874-2.
- ↑ Paris 2004, p. 246.
- ↑ Arab Awakening. Taylor & Francis. 19 December 2013. pp. 303–. ISBN 978-1-317-84769-4.
ഗ്രന്ഥസൂചിക
തിരുത്തുക- Allawi, Ali A. (2014). Faisal I of Iraq. Yale University Press. pp. 1–. ISBN 978-0-300-19936-9.
{{cite book}}
: Invalid|ref=harv
(help) - Bennett, G. (9 August 1995). British Foreign Policy during the Curzon Period, 1919–24. Palgrave Macmillan UK. ISBN 978-0-230-37735-6.
{{cite book}}
: Invalid|ref=harv
(help) - Friedman, Isaiah (8 September 2017). British Pan-Arab Policy, 1915–1922. Taylor & Francis. pp. 277–. ISBN 978-1-351-53064-4.
{{cite book}}
: Invalid|ref=harv
(help) - Paris, Timothy J. (23 November 2004). Britain, the Hashemites and Arab Rule: The Sherifian Solution. Routledge. ISBN 978-1-135-77191-1.
{{cite book}}
: Invalid|ref=harv
(help) - Rudd, Jeffery A. (1993). Abdallah bin al-Husayn: The Making of an Arab Political Leader, 1908–1921 (PDF) (PhD). SOAS Research Online. pp. 45–46. Retrieved 12 June 2019.
{{cite thesis}}
: Invalid|ref=harv
(help)