കേരളസർക്കാർ ആരംഭിച്ച ഒരു സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ.[1] അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള് വനിതകൾക്ക് ഈ പ്ധതിയിൽ അംഗമാകാം. ഈ സ്ത്രീകൾക്ക് 30 വയസ്സിനുതാഴെ പ്രായമുണ്ടാകരുത്. ഒരു ലക്ഷത്തിൽ കവിയാത്ത വാർഷിക കുടുംബവരുമാനമായിരിക്കണം. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട 18-55 വയസിനിടയിലുള്ള അവിവാഹിതരായ അമ്മമാർക്കും ഈ പദ്ധതിയിൽ അംഗമാകാം.. ഇവർക്ക് 50000 രൂപവരെ ലോൺ ലഭ്യമാണ്. ഇതിൽത്തന്നെ 25000 രൂപ വരെ സബ്സിഡി ലഭിക്കും.

  1. മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 297