സ്കൂൾ വിക്കി പുരസ്കാരം
(ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ 2018 മുതൽ നൽകുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം . ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ. ശബരീഷിന്റെ സ്മാരക അവാർഡായാണ് ഇത് നൽകുന്നത്[1], [2], [3]
സ്ഥാനം | സ്കൂൾ | ജില്ല |
---|---|---|
ഒന്നാം സമ്മാനം | ജി.എച്ച്.എസ്.എസ്. അരീക്കോട് | മലപ്പുറം ജില്ല |
രണ്ടാം സമ്മാനം | ഗവ. വി എച്ച് എസ് എസ് വാകേരി | വയനാട് ജില്ല |
മൂന്നാം സമ്മാനം | ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | തിരുവനന്തപുരം ജില്ല |