ശന്തനൂ താമുലി
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2011 ലെ സമഗ്രസംഭാവനാ പുരസ്‌കാരം നേടിയ അസമീസ് എഴുത്തുകാരനാണ് ശന്തനൂ താമുലി [1]. ഇരുപത്തിയൊൻതു വർഷമായി മൗ ചക്ക് എന്ന കുട്ടികളുടെ മാസികയുടെയും ശാസ്ത്ര മാസികയായ നാതുൻ അഭിസ്‌കാറിന്റെയും എഡിറ്ററാണ്. ഇരുപത്തഞ്ചോളം ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകആസ്സാം ജോർഹാട്ട്, പുലിബോർ സ്വദേശിയാണ് ശന്തനൂതാമൂലി. ഗോഹാട്ടി സർവ്വകലാശാലയിൽ നിന്നും ബിരുദാനാന്തര ബിരുദവും പി.എച്ച്.ഡിയും നേടി. പത്തൊൻപതാം വയസ്സിൽ പ്രസിദ്ധീകരിച്ച മണി ബനി ഏകോൻ ഫൂലോനി എന്ന കൃതിക്കും 1974 ൽ ഇലക്ട്രോണിക് നമോർ ലോറാ തൂ എന്ന കൃതിക്കും ദേശീയ പുരസ്കാരം ലഭിച്ചു. വടക്കു കിഴക്കൻ ശാസ്ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ പി.ആർ. ഒ യാണ്.[2]
കൃതികൾ
തിരുത്തുക- മണി ബനി ഏകോൻ ഫൂലോനി
- നമോർ ലോറാ തൂ
- ഗ്രഹ യൗദ്ധ
- ഹൊയ്തി തൊയ്തി
- മായാ മൃഗ
- ജനനേ
പുരസ്കാരം
തിരുത്തുക- Madhab Kandali Award 2010
- Punya Bora Memorial Award
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-25. Retrieved 2012-08-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-25.