ശതാഭിഷേകം
ഒരു വ്യക്തിയുടെ എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ് ശതാഭിഷേകം. 84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് വയ്പ്. ശതം എന്നാൽ മുഴുവൻ, തടസ്സമില്ലാത്തത്, സ്ഥിരമായത് എന്നോക്കെ അർത്ഥമുണ്ട്.[1]
ശതാഭിഷേക ദിവസം ഗണപതിഹോമം പോലെയുള്ള ദൈവികചടങ്ങുകൾ നടത്താറുണ്ട്. ആയുസൂക്തം ജപിച്ചുള്ള ഹോമവും പിറന്നാളുകാരന്റ്റെ ശിരസ്സിൽ ജീവകലശം ആടുകയും ചെയ്യാറുണ്ട്.
അറുപതാം പിറന്നാളിനെ ഷഷ്ഠ്യബ്ദപൂർത്തി എന്നു പറയുന്നു. എഴുപതാം പിറന്നാളിനെ ഭീമ രഥ ശാന്തി എന്നും പറയുന്നു.
അവലംബം
തിരുത്തുക- ബ്രപ്മശ്രീ എം.പി. നീലകണ്ഠൻ നമ്പൂതിരി, ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും- ദേവി ബുക്ക്‌സ്റ്റാൾ