ഡെക്കാൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു പ്രാചീന രാജവംശമായിരുന്നു ശതവാഹനന്മാർ അഥവാ ആന്ധ്രജന്മാർ. ഗോദാവരിയുടേയും കൃഷ്ണയുടേയും ഇടയിൽ വരുന്ന ആന്ധ്രദേശമായിരുന്നു ഇവരുടെ ഭരണകേന്ദ്രം. അശോകന്റെ സംസ്ഥാനമായിരുന്ന ഇത് അദ്ദേഹത്തിന്റെ മരണശേഷം സുമുഖന്റെ നേതൃത്വത്തിൽ കൈക്കലാക്കുകയും ‘ശ്രീകാകുളം’ തലസ്ഥാനമാക്കി ശതവാഹനവംശം സ്ഥാപിക്കുകയും ചെയ്തു. ഈ വംശത്തിലെ ഇരുപത്തിമൂന്നാമത്തെ രാജാവായ ഗൗതമപുത്ര ശതകർണ്ണിയാണ് ഏറ്റവും പ്രബലൻ.

"https://ml.wikipedia.org/w/index.php?title=ശതവാഹനന്മാർ&oldid=3392768" എന്ന താളിൽനിന്ന് ശേഖരിച്ചത്