വടമൺ ദേവകിയമ്മ
പ്രമുഖ ഓട്ടൻതുള്ളൽ കലാകാരിയാണ് വടമൺ ദേവകിയമ്മ (മരണം: 25മേയ് 2021). കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് . വടമൺ സ്ക്കുൾ അധ്യാപികയായും സാംസ്കാരിക വകുപ്പിൽ സ്റ്റാഫ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. നാടൻ കലകളുടെ പോഷണത്തിനായി മൂന്നുപതിറ്റാണ്ട് മുമ്പ് വടമൺ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ചു.[1]തുള്ളൽ കലകൾ സ്ത്രീകൾക്ക് അന്യമായിരുന്ന കാലത്ത് ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളേയും കേരളമാകെ എത്തിക്കുകുന്നതിന് അക്ഷീണം പ്രയത്നിച്ച കലാകാരിയാണ്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കാൽ ലക്ഷത്തോളോം വേദികളിൽ ദേവകിയമ്മ തുള്ളൽ അവതരിപ്പിച്ചു.
വടമൺ ദേവകിയമ്മ | |
---|---|
ജനനം | ദേവകിയമ്മ കുണ്ടറ, കൊല്ലം |
മരണം | അഞ്ചൽ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തുള്ളൽ കലാകാരി |
അറിയപ്പെടുന്നത് | ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളുടെയും അവതാരക |
പുരസ്ക്കാരങ്ങൾ
തിരുത്തുക- കുഞ്ചൻ തുള്ളൽ പ്രതിഭാ പുരസ്‌കാരം
- ഫോല്കോർ പുരസ്ക്കാരങ്ങൾ
- കലാദർപ്പണം പുരസ്ക്കാരങ്ങൾ
- പത്ര-മാധ്യമ പുരസ്ക്കാരങ്ങൾ
- ലൈബ്രറി കൗൺസിൽ പുരസ്ക്കാരങ്ങൾ
അവലംബം
തിരുത്തുക- ↑ "തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ അന്തരിച്ചു". മാതൃഭൂമി. 26 May 2021. Retrieved 29 May 2021.