നിഴൽത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് വർണ നിഴൽത്തുമ്പി. വയനാട് ജില്ലയിലെ വെള്ളരിമലയിൽ നിന്നും[1] 2023 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണിത്.

വർണ നിഴൽത്തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. sexcolorata
Binomial name
Protosticta sexcolorata
Chandran, Muneer, Madhavan & Jose, 2024

സാധാരണയായി നിഴൽത്തുമ്പികളുടെ ആൺ-പെൺ തുമ്പികൾ തമ്മിൽ കാഴ്ച്ചയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഈ തുമ്പികളുടെ ആൺ-പെൺ തുമ്പികൾ കാഴ്ച്ചയിൽ വളരെയധികം വ്യത്യാസമുണ്ട്.

ആൺതുമ്പി

തിരുത്തുക

അടിഭാഗത്തെ ഇരുണ്ട തവിട്ട് നിറം ഒഴിച്ച് നിർത്തിയാൽ കണ്ണുകൾക്ക് മുഴുവനായും നീല നിറമാണ്. ഉരസ്സിന് കറുപ്പ് നിറം. ഉരസ്സിൽ നീല കലർന്ന വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. കറുപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ഉദരത്തിൽ മങ്ങിയ നീല നിറത്തിലുള്ള പൊട്ടുകൾ കാണാം.

പെൺതുമ്പി

തിരുത്തുക

കണ്ണുകളുടെ മുകൾ ഭാഗത്തിന് പച്ച നിറം, കീഴ്ഭാഗത്തിന് ചുവപ്പ് കലർന്ന തവിട്ട് നിറം. ഉരസ്സിലെയും ഉദരത്തിലെയും അടയാളങ്ങൾക്ക് മഞ്ഞ നിറം.

"https://ml.wikipedia.org/w/index.php?title=വർണ_നിഴൽത്തുമ്പി&oldid=4070382" എന്ന താളിൽനിന്ന് ശേഖരിച്ചത്