വർഗ്ഗത്തിന്റെ സംവാദം:മലയാളികൾ
ഇങ്ങനെയൊരു വർഗ്ഗം വേണോ? ഒട്ടെല്ലാ വ്യക്തിത്വങ്ങൾക്കും മലയാളത്തിൽ ഉപവർഗ്ഗങ്ങളുണ്ട് > കേരളീയ ചിത്രകാരന്മാർ, മലയാള എഴുത്തുകാർ എന്നൊക്കെ. ഇല്ലാത്തവ സ്ഥാപിച്ചാൽ പോരേ? അല്ലെങ്കിൽ കേരളം എന്ന വർഗ്ഗത്തിൽ ഈ വർഗ്ഗം ഉൾപ്പെടുത്തി എല്ലാ ജീവചരിത്രലേഖനങ്ങളെയും ഇതിലെക്ക് മാറ്റാം.--തച്ചന്റെ മകൻ 18:21, 15 ജൂൺ 2009 (UTC)
ഇതൊരു മാതൃവർഗ്ഗം ആക്കാം.--Shiju Alex|ഷിജു അലക്സ് 18:22, 15 ജൂൺ 2009 (UTC)
അപ്പൊഴും പ്രശ്നം - കേരളീയരെല്ലാം മലയാളികളാവണമെന്നുണ്ടോ? തിരിച്ചും?--തച്ചന്റെ മകൻ 18:25, 15 ജൂൺ 2009 (UTC)
ഭാഷയനുസരിച്ചു് അളുകളെ തിരിക്കുന്ന ഒരു കാറ്റഗറിയും സംസ്ഥാനം അനുസരിച്ചു് തരം തിരിക്കുന്ന കാറ്റഗറിയും വേണം. തമിഴരുടെ കാര്യം ആലോചിച്ചാൽ എളുപ്പം മനസ്സിലാകും. ഭാഷയും വംശവും സംസ്ഥാനത്തേക്കാൾ സ്ഥായിയാണു്. മദ്ധ്യപ്രദേശിന്റേയും ബീഹാറിന്റേയും ഒക്കെ കാര്യം ആലോചിച്ചാൽ മതി.
മലയാളികൾ കേരളീയർ ഇതിൽ രണ്ടിലും ലേഖനങ്ങൾ അല്ല വേണ്ടതു്. മറിച്ചു് ഇതു് രണ്ടും മാതൃകാറ്റഗറികൾ ആവണം. -Shiju Alex|ഷിജു അലക്സ് 18:30, 15 ജൂൺ 2009 (UTC)
അതുതന്നെ ഉദ്ദേശിച്ചത്--തച്ചന്റെ മകൻ 18:37, 15 ജൂൺ 2009 (UTC)