വർഗ്ഗത്തിന്റെ സംവാദം:ചലച്ചിത്രങ്ങൾ ഭാഷ അനുസരിച്ച്
Latest comment: 13 വർഷം മുമ്പ് by Vssun
ഈ താളിലെ വർഗ്ഗങ്ങൾ ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ,ഫ്രഞ്ച് ചലച്ചിത്രങ്ങൾ,ജർമ്മൻ ചലച്ചിത്രങ്ങൾ തുടങ്ങിയവ ഭാഷയെയാണോ രാജ്യത്തെയാണോ സൂചിപ്പിക്കുന്നതെന്നു തിരിച്ചറിയൻ പറ്റില്ല.അതിനാൽ ഭാഷ തിരിച്ചുള്ളവയ്ക്ക് ഉദാഹരണമായി ഫ്രഞ്ച് ഭാഷാ ചലച്ചിത്രങ്ങൾ എന്നോ ഫ്രഞ്ച് ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്നോ പേര് മാറ്റിയാൽ എളുപ്പമായിരിക്കും.--നിജിൽ 15:44, 8 ഒക്ടോബർ 2011 (UTC)
- ഇംഗ്ലീഷ് ചലച്ചിത്രങ്ങൾക്ക് ഈ പ്രശ്നമില്ല എന്നു വിചാരിക്കുന്നു. എങ്കിലും ഒരു പൊതുമാനകം എന്ന നിലക്ക് X ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്ന് എല്ലാ വർഗ്ഗങ്ങളേയും മാറ്റാൻ അനുകൂലിക്കുന്നു. --Vssun (സുനിൽ) 04:30, 9 ഒക്ടോബർ 2011 (UTC)
മറ്റൊരു പ്രശ്നം വർഗ്ഗം:ചലച്ചിത്രം വർഗ്ഗം:ചലച്ചിത്രങ്ങൾ എന്നിവയാണ്.ഉദാഹരണത്തിനു indian films എന്നതിനു ഇന്ത്യൻ ചലച്ചിത്രങ്ങൾ എന്നും cinema of india എന്നതിനു ഇന്ത്യൻ ചലച്ചിത്രം എന്നുമാണല്ലോ ഉപയോഗിക്കുന്നത്.ഇംഗ്ലീഷിൽ (indian films,cinema of india)അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമെങ്കിലും മലയാളത്തിൽ (ഇന്ത്യൻ ചലച്ചിത്രങ്ങൾ,ഇന്ത്യൻ ചലച്ചിത്രം) വ്യത്യാസം വ്യക്തമല്ല.--നിജിൽ 06:54, 9 ഒക്ടോബർ 2011 (UTC)
- ചലച്ചിത്രങ്ങൾ എന്ന താളിൽ ഉപവർഗ്ഗങ്ങളായും, ഉള്ളടക്കമായും ചലച്ചിത്രങ്ങൾ മാത്രമേ വരാവൂ.. ചലച്ചിത്രം എന്ന താളിൽ ചലച്ചിത്രമേഖലയെ സംബന്ധിക്കുന്ന എന്തും വരാം. ഉദാഹരണം, ചലച്ചിത്രനടന്മാർ, സംവിധായകർ, അങ്ങനെയങ്ങനെ. --Vssun (സുനിൽ) 08:21, 9 ഒക്ടോബർ 2011 (UTC)